Ghanchakkar
ഘൻചക്കർ (2013)
എംസോൺ റിലീസ് – 2892
ഭാഷ: | ഹിന്ദി |
സംവിധാനം: | Raj Kumar Gupta |
പരിഭാഷ: | പ്രവീൺ വിജയകുമാർ |
ജോണർ: | കോമഡി, ക്രൈം, ത്രില്ലർ |
സഞ്ജുവും പണ്ഡിറ്റും ഇദ്രിസും ചേർന്ന് ഒരു ബാങ്ക് കൊള്ളയടിക്കുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം കൊള്ളമുതൽ വീതിക്കാം എന്ന തീരുമാനത്തിൽ മുഴുവൻ കാശും സഞ്ജുവിനെ ഏൽപ്പിച്ച് ഇരുവരും മടങ്ങുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന പണ്ഡിറ്റും ഇദ്രിസും കാണുന്നത്, ഒരു അപകടത്തിൽപ്പെട്ട് ഓർമ നഷ്ടപ്പെട്ട സഞ്ജുവിനെയാണ്. സഞ്ജു, പണ്ഡിറ്റിനേയും ഇദ്രിസിനേയും മാത്രമല്ല, കൊള്ളയടിച്ച കാശ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നും ഓർക്കുന്നില്ല. സത്യത്തിൽ സഞ്ജുവിന്റെ ഓർമ നഷ്ടപ്പെട്ടോ? അതോ അയാൾ എല്ലാവരേയും കബളിപ്പിക്കുന്നതാണോ? പണ്ഡിറ്റിനും ഇദ്രിസിനും തങ്ങളുടെ കാശ് ലഭിക്കുമോ? ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക.
രാജ് കുമാർ ഗുപ്‌ത സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ കോമഡി ത്രില്ലർ ചിത്രമാണ് ഘൻചക്കർ. ഇമ്രാൻ ഹാഷ്മി, വിദ്യാ ബാലൻ, രാജേഷ് ശർമ്മ, നമിത് ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.