Good Newwz
ഗുഡ് ന്യൂസ് (2019)
എംസോൺ റിലീസ് – 1414
ഭാഷ: | ഹിന്ദി |
സംവിധാനം: | Raj Mehta |
പരിഭാഷ: | അജിത്ത് വേലായുധൻ |
ജോണർ: | കോമഡി, ഡ്രാമ |
വരുൺ ബത്രയുടെയും, ദീപ്തി ബത്രയുടെയും വിവാഹം കഴിഞ്ഞ് ഏഴ് വർഷമായി, എന്നാൽ അവർക്ക് കുട്ടികളില്ല. അവരതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല മാർഗങ്ങൾക്ക് ശേഷം അവരൊരു ഐ വി എഫ് ക്ലിനിക്കിലെത്തി. അത് നടത്തുന്നത് ഡോക്ടർ ജോഷിയും ഭാര്യയുമാണ്. ആദ്യ പരിശോധനകൾക്കും പ്രക്രിയക്കും ശേഷം ഒരു ദിവസം ബത്ര ഫാമിലിയോട് പെട്ടെന്ന് ഹോസ്പിറ്റലിലെത്താൻ പറയുന്നു. വരുൺ ബത്രയുടേം വേറൊരു ഹണി ബത്രയുടേം സ്പേം മാറിപ്പോയിരിക്കുന്നു. തുടർന്ന് ഈ രണ്ട് ഫാമിലിയും തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളും, തമാശകളും എല്ലാമാണ് ഗുഡ് ന്യൂസ്.