Gunjan Saxena: The Kargil Girl
ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ (2020)
എംസോൺ റിലീസ് – 1979
ഭാഷ: | ഹിന്ദി |
സംവിധാനം: | ALi Khan AK, Sharan Sharma |
പരിഭാഷ: | അജിത്ത് വേലായുധൻ, ലിജോ ജോളി |
ജോണർ: | ആക്ഷൻ, ബയോപിക്ക്, ഡ്രാമ |
കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ടിച്ച ഏക വ്യോമസേന പൈലറ്റ് ആയ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഗുഞ്ചൻ സക്സേന-ദി കാർഗിൽ ഗേൾ എന്ന ബോളിവുഡ് സിനിമ.
ധർമ്മ പ്രൊഡക്ഷനും സീ സിനിമയും ചേർന്നാണ് ഈ ചിത്രം നെറ്റ്ഫ്ലികസിലൂടെ പുറത്തെത്തിച്ചിരിക്കുന്നത്.
കുഞ്ഞുംനാളിൽ മുതൽ പൈലറ്റ് ആകുക എന്നതും സ്വപ്നം കണ്ട് നടന്ന ഗുഞ്ചൻ എന്ന പെൺകുട്ടിക്ക് ആ ലക്ഷ്യം സഫലീകരിക്കാൻ നേരിടേണ്ടി പ്രതിസന്ധികളുടെ നേർകാഴ്ച ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.പൂർണ്ണമായും ഒരു സ്ത്രീപക്ഷ ചിത്രമായ ഗുഞ്ചൻ സക്സേനയുടെ ലീഡ് റോളിൽ അഭിനയിച്ചിരിക്കുന്നത് അന്തരിച്ച ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകളായ ജാൻവി കപൂർ ആണ്.
ജീവചരിത്രം ആയിട്ട് പോലും ഒരു നിമിഷം പോലും ബോറടിക്കാതെ കണ്ടിരിക്കാൻ പാകത്തിനാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.