Half Girlfriend
ഹാഫ് ഗേൾഫ്രണ്ട് (2017)

എംസോൺ റിലീസ് – 2804

ഭാഷ: ഹിന്ദി
സംവിധാനം: Mohit Suri
പരിഭാഷ: റാഫി സലീം
ജോണർ: ഡ്രാമ, റൊമാൻസ്
Download

8259 Downloads

IMDb

4.6/10

ബാസ്‌ക്കറ്റ് ബോൾ താരമായ മാധവ് എന്ന പയ്യൻ സ്പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടി ഡൽഹിയിലെ ഒരു പ്രമുഖ കോളേജിലേക്ക് പോകുന്നു. മോശം ഇംഗ്ലീഷ് കാരണം അഡ്മിഷൻ കിട്ടാതെ തിരിച്ച് പോകാൻ നിൽക്കുമ്പോൾ അവിടെ പഠിക്കുന്ന റിയ എന്ന ബാസ്‌ക്കറ്റ് ബോൾ താരത്തെ അവൻ കണ്ടുമുട്ടുന്നു.

നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവളുമായി മാധവ് സൗഹൃദത്തിലായി, വൈകാതെ തന്നെ അവരുടെ ബന്ധം സൗഹൃദത്തേക്കാൾ വളരുന്നു. അവസാനം റിയയെ പ്രപ്പോസ് ചെയ്യുന്ന മാധവിന് അവൾ നൽകുന്ന ഉത്തരമാണ്, ഞാൻ നിന്റെ “ഹാഫ് ഗേൾഫ്രണ്ട്” ആകാമെന്ന്.

ശേഷം മാധവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളാണ് പ്രണയ സാന്ദ്രമായ ഈ സിനിമയിലെ ഇതിവൃത്തം. സിനിമ മുന്നോട്ട് പോകുന്തോറും എന്താണ് “ഹാഫ് ഗേൾഫ്രണ്ട്” എന്നതിനെ പറ്റി മാധവിന് കൂടുതൽ വ്യക്തത കൈവരുന്നു.

ചേതൻ ഭഗത്തിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്.