Highway
ഹൈവേ (2014)

എംസോൺ റിലീസ് – 539

Download

11571 Downloads

IMDb

7.6/10

Movie

N/A

വീര ത്രിപാഠി (ആലിയ ഭട്ട് ) ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കൈയ്യാളുന്ന ഒരു വന്‍ വ്യവസായിയുടെ മകളാണ്. ഭാവി വരനുമൊത്ത് വീട്ടുകാര്‍ അറിയാതെ ഒരു ചെറിയ രാത്രി സഞ്ചാരത്തിന്‌ പുറപ്പെട്ട അവള്‍ മഹാബീര്‍ ഭാട്ടി (രണ്‍ദീപ് ഹൂഡ) എന്ന ക്രിമിനല്‍ നയിക്കുന്ന സംഘത്തിന് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെടുകയും, അവരാല്‍ കിഡ്നാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നു. വീരയുടെ കുടുംബത്തിന്‍റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് ഭയപ്പെടുന്ന സംഘാംഗങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും അവരുടെ വാക്കുകള്‍ തിരസ്ക്കരിച്ച് അവളെ പോലീസില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഭാട്ടി തിരഞ്ഞെടുക്കുന്ന പാത മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ഹൈവേയാണ്. ആറു സംസ്ഥാനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ഹൃദയാവര്‍ജ്ജകമായ ആ യാത്രയാണ് ഹൈവേ.