Hum Dil De Chuke Sanam
ഹം ദിൽ ദേ ചുകേ സനം (1999)

എംസോൺ റിലീസ് – 3022

Subtitle

3770 Downloads

IMDb

7.4/10

Movie

N/A

സഞ്ജയ്‌ ലീലാ ബാൻസാലിയുടെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഐശ്വര്യ റായി, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങിയവർ അഭിനയിച്ച ഹിന്ദി ചലച്ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം.

ശാസ്ത്രീയ സംഗീതജ്ഞനായ ദർബാർ സാഹിബിന്റെ മകളാണ് നന്ദിനി. അദ്ദേഹത്തിന്റെയടുത്ത് സംഗീതം പഠിക്കാനായി ഇറ്റലിയിൽ നിന്ന് വരുന്ന സമീറിനോട് പ്രണയത്തിലാകുന്ന നന്ദിനിയുടെ കഥയാണ് ഈ ചലച്ചിത്രം. കുടുംബ മഹിമയുടെ പേരിൽ അകറ്റി മാറ്റപ്പെടുന്ന ഇരുവരും ഒരുമിക്കാൻ വിധി അനുവദിക്കുമോയെന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

മികച്ച ഗാനങ്ങളുടെ അകമ്പടിയുള്ള ഈ ചലച്ചിത്രം, 45ആമത് ഫിലിം ഫെയർ അവാർഡിൽ മികച്ച ചലച്ചിത്രം, സംവിധായകൻ (ബാൻസാലി), മികച്ച നടി (ഐശ്വര്യ റായി), മികച്ച പിന്നണി ഗായകൻ (ഉദിത് നാരായൺ) എന്നിവ ഉൾപ്പെടെ 7 പുരസ്‌കാരങ്ങൾ നേടിയ ചിത്രവുമാണ്.

അന്തരിച്ച മലയാളിയായ പിന്നണി ഗായകൻ കെകെ യുടെ “തഡപ് തഡപ് കെ ഇസ് ദിൽ സെ…” എന്ന അതിമനോഹര ഗാനവും ഈ ചിത്രത്തിലേതാണ്.