എം-സോണ്‍ റിലീസ് – 1061

ഭാഷ | ഹിന്ദി |
സംവിധാനം | K.S. Adiyaman |
പരിഭാഷ | പ്രശാന്ത് ശ്രീമംഗലം |
ജോണർ | ഡ്രാമ, റൊമാൻസ് |
വിവാഹിതരായ ഗോപാലിന്റെയും രാധയുടെയും, രാധയുടെ സഹോദര തുല്യനായ സുഹൃത്ത്, സൂരജിന്റെയും കഥ പറയുന്ന 2002ൽ ഇറങ്ങിയ കെ. എസ്. അധിയാമൻ സംവിധാനം ചെയ്ത ചിത്രമാണ് ഹം തുമ്ഹാരെ ഹെ സനം. ഭാര്യയുടെ ഗായകനായ സുഹൃത്തിനോട് തോന്നിയ സംശയം കുടുംബ ജീവിതത്തിൽ സൃഷ്‌ടിച്ച താളപ്പിഴകളുടെ കഥ പറയുന്ന ഒരു മികച്ച കുടുംബചിത്രമാണിത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, മാധുരി ദീക്ഷിത് തുടങ്ങി വലിയ താരനിരയുള്ള ഈ ചിത്രം മികച്ച ഗാനങ്ങൾ കൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്.