Jaane Tu... Ya Jaane Na
ജാനെ തൂ... യാ ജാനെ നാ (2008)

എംസോൺ റിലീസ് – 1420

Download

2798 Downloads

IMDb

7.4/10

Movie

N/A

ജയ്യും അദിതിയും ബെസ്റ്റ് ഫ്രണ്ട്സാണ്. അഞ്ച് വർഷത്തെ കോളേജ് ജീവിതത്തിനു ശേഷം ജയ്ക്കും അദിതിക്കും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ രണ്ടുപേരും അത് നിരസിച്ചു.
അങ്ങനെ അവരുടെ ജീവിതത്തിലേക്ക് മേഘ്നയും സുശാന്തും എത്തുന്നു. ഒരുമിച്ച് നടന്നവർ മറ്റൊരാളുടേതാവുന്നതു കാണുമ്പോൾ അവരുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളാണ് “ജാനെ തൂ യാ ജാനെ നാ” എന്ന ചിത്രം.

ആമിർ ഖാന്റെ നിർമ്മാണത്തിൽ അബ്ബാസ് ടൈർവാല തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയൊരു വിജയമായിരുന്നു. എ ആർ റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്.