Jayeshbhai Jordaar
ജയേഷ്ഭായ് ജോർദാൻ (2022)
എംസോൺ റിലീസ് – 3625
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Divyang Thakkar |
| പരിഭാഷ: | സജയ് കുപ്ലേരി |
| ജോണർ: | കോമഡി, ഡ്രാമ |
‘ജയേഷ്ഭായ് ജോർദാർ’ ഒരു സ്ത്രീപക്ഷ സിനിമയാണ്. ഗുജറാത്തിലെ ഒരു സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സ്‌ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത, അവരെ രണ്ടാം തരക്കാരായി കാണുന്ന, പ്രസവത്തിനു മുമ്പ് ലിംഗനിർണയം നടത്തി പെൺകുഞ്ഞാണെങ്കിൽ ഭ്രൂണഹത്യ നടത്തുന്ന ഒരു ഗ്രാമം. പരമ്പരാഗതമായി ഗ്രാമമുഖ്യന്മാരുള്ള ഒരു കുടുംബത്തിലെ അംഗമാണ് ജയേഷ് (രൺവീർ സിങ്). വംശപരമ്പര തുടരാൻ ആൺകുഞ്ഞു തന്നെ വേണമെന്ന് നിഷ്കർഷയുള്ളതിനാൽ ഒരു ആൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് ജയേഷിന്റെ കുടുംബം. പെൺകുഞ്ഞായതിനാൽ ആറ് തവണയും ഗർഭഛിദ്രം നടത്തി ആരോഗ്യം ക്ഷയിച്ച ജയേഷിന്റെ ഭാര്യ മുദ്രയായി ശാലിനി പാണ്ഡെയും അഭിനയിക്കുന്നു. പിന്നീട്, ഏഴാമത്തെ പെൺകുഞ്ഞിനെ രക്ഷിക്കാൻ ജയേഷ് നടത്തുന്ന ശ്രമങ്ങളാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ചിത്രം പറയുന്നത്. ജയേഷിന്റെ അച്ഛനായി ബൊമ്മൻ ഇറാനിയും അമ്മയായി രത്നാ പഥക് ഷായും മകളായി ജിയാ വൈദ്യയുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
