Ludo
ലൂഡോ (2020)

എംസോൺ റിലീസ് – 2235

Download

22370 Downloads

IMDb

7.6/10

ലൂഡോ ജീവിതവും ജീവിതം ലൂഡോയുമല്ലേ!
പിന്നല്ലാതെ! ജീവിതം എന്നുപറയുന്നത് മുകളിലിരിക്കുന്നവൻ എറിയുന്ന ഡൈസിനൊത്ത് മഞ്ഞയും പച്ചയും നീലയും ചുവപ്പും കരുക്കളായ മനുഷ്യർ കളിക്കുന്ന ഒരു കളിയാണ്. ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന ഒരു കളമുണ്ട്. ആ കളമാണ് ഇവിടെ സത്തു ഭയ്യ. അബദ്ധത്തിൽ തങ്ങളുടെ സെക്‌സ് ടേപ്പ് ലീക്കായ തലവേദനയിൽ നടക്കുന്ന ആകാശും ശ്രുതിയും, ജയിലിൽ നിന്നിറങ്ങി തന്റെ മകളെ അന്വേഷിച്ചു നടക്കുന്ന ബിട്ടുവും, സാധാരണക്കാരിൽ സാധാരണക്കാരായ രാഹുലും ഷീജയും, കല്യാണം കഴിച്ചു മറ്റൊരുത്തന്റെ ഭാര്യയായെങ്കിലും താൻ സ്നേഹിച്ച പെണ്ണിനെ മറക്കാൻ കഴിയാത്ത, അവൾക്കു വേണ്ടി ജീവൻ പോലും കൊടുക്കുന്ന ആലുവുമൊക്കെയാണ് ഈ കരുക്കൾ. ഒരു കളിയാകുമ്പോൾ പ്രതീക്ഷിക്കുന്നവരാകില്ല മുന്നേറുന്നത്. മുന്നേറിയാവരായിരിക്കും ചിലപ്പോ ഒറ്റവെട്ടിന് പുറത്തു കിടക്കുന്നത്. ആ കളിപോലെ തന്നെ പ്രവചനാതീതമാണ് ഈ സിനിമയും. ചിരിച്ചു കുടൽ മറിയാൻ പാകത്തിന് ഒരുക്കിയ സിനിമയിൽ മേമ്പൊടിയായി അവിടെയിവിടെ കയറിവരുന്ന പാട്ടുകളുമൊക്കെയായി രണ്ടര മണിക്കൂർ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത ദൃശ്യാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.