എം-സോണ്‍ റിലീസ് – 2076
ഭാഷ | ഹിന്ദി |
സംവിധാനം | Shailender Vyas |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
ശൈലേന്ദർ വ്യാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ഇന്ത്യൻ sci-fi ത്രില്ലർ മിനി സീരീസിൽ 4 എപ്പിസോഡുകൾ ആണ് ഉള്ളത്.
2019ൽ AO26 എന്ന ഒരു ഇന്ത്യൻ flight കാണാതാവുന്നു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന ഫ്ലൈറ്റ് കാണാതായത് ഗവണ്മെന്റിനെ സമ്മർദ്ദത്തിലാക്കുന്നു.
ഒരു ഗ്രാമത്തിൽ ഒരു പ്ലെയിൻ ക്രാഷ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷണത്തിന് എത്തുന്ന സിബിഐ ഓഫീസർ, ഈ ഫ്ലൈറ്റ് AO26 അല്ലെന്നും, അത് 35 കൊല്ലം മുമ്പ് കാണാതായ JL50 എന്ന ഫ്ലൈറ്റ് ആണെന്നും തിരിച്ചറിയുന്നു. സംഭവിക്കാൻ ഒരു സാധ്യതയുമില്ലാത്തത് പോലെ, ഫ്ലൈറ്റും അതിൽ നിന്ന് കിട്ടിയ വസ്തുക്കളുടെ അവശിഷ്ടങ്ങളുമെല്ലാം 35 വർഷം പഴക്കമുള്ളതായിരുന്നു, എന്നാൽ ക്രാഷ് 2019ലും. 35 വർഷം ഈ ഫ്ലൈറ്റ് എവിടെയായിരുന്നു? കാണാതായ ഫ്ലൈറ്റിന് എന്തു സംഭവിച്ചു?
ഇന്ത്യയിൽ നിന്ന് അധികം പറഞ്ഞു ശീലമില്ലാത്ത ടൈം ട്രാവൽ എന്ന ആശയം കുറ്റമറ്റ രീതിയിൽ ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ടൈം ട്രാവൽ എന്താണ്, എങ്ങനെയാണ് എന്നൊക്കെ എല്ലാവർക്കും മനസിലാക്കാൻ പാകത്തിന് വളരെ ലളിതമായി പറഞ്ഞുതരുന്നുണ്ട് ഇത്. കൂടെ ഒരു രണ്ടാം സീസണിനുള്ള സാധ്യതകൾ കൂടി നിലനിർത്തിയാണ് ഈ മിനി സീരീസ് അവസാനിക്കുന്നത്