Kabhi Haan Kabhi Naa
കഭി ഹാ കഭി നാ (1994)

എംസോൺ റിലീസ് – 1803

Subtitle

3768 Downloads

IMDb

7.6/10

Movie

N/A

കുന്ദൻ ഷായുടെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് “കഭി ഹാ കഭി നാ “. സുനിൽ എന്ന നിഷ്ക്കളങ്കനും കുസൃതിക്കാരനുമായ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് ഷാരൂഖ് ഖാനാണ്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ പ്രണയിക്കുന്നു. അവളെ സ്വന്തമാക്കാൻ നായകൻ കാണിക്കുന്ന തത്രപ്പാടുകളും, അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഖാനിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ചിത്രം അതിന്റെ പാട്ടുകളാൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കിയ ഈ ചിത്രം, ഖാനിന്റെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രം കൂടിയാണ്.