Kabhi Khushi Kabhie Gham...
കഭി ഖുഷി കഭി ഘം... (2001)

എംസോൺ റിലീസ് – 877

Download

17922 Downloads

IMDb

7.4/10

Movie

N/A

കഭി ഖുഷി കഭീ ഘം 2001 ൽ റിലീസായ ഇന്ത്യൻ ഫാമിലി ഡ്രാമയാണ്. ധർമം പ്രൊഡക്ഷന്റെ ബാനറിൽ കരൺ ജോഹർ സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഋതിക് റോഷൻ, കജോൾ തുടങ്ങി വന്പൻ താര നിര അണിനിരന്ന ഈ ചിത്രം K3G എന്ന പേരിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് 1998 ലാണ്. “Its all about loving your parents” എന്ന വളരെ ടച്ചിങ്ങായ ടാഗ് ലൈനോട് കൂടി മാർക്കറ്റ് ചെയ്യപ്പെട്ട 40cr ബഡ്‌ജറ്റുള്ള ഈ ചിത്രം ബോക്സ്ഓഫീസിൽ വാരിക്കൂട്ടിയത് 150 cr ലധികമാണ്. ഇന്ത്യക്ക് പുറത്തു അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും ഈ മൾട്ടി സ്റ്റാർ ചിത്രം തകർത്തെറിഞ്ഞു. ഇന്ത്യയിലും ലണ്ടനിലും നോർത്ത് അമേരിക്കയിലും 2001 ഡിസംബർ 14 ന് ഒരുമിച്ചു റിലീസായ ചിത്രം, 2003 ൽ ജർമ്മനിയിൽ റിലീസിനെത്തിച്ചു, ജർമ്മനിയിൽ റിലീസാവുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി.