Kaho Naa... Pyaar Hai
കഹോ നാ... പ്യാർ ഹേ (2000)

എംസോൺ റിലീസ് – 2603

Download

8518 Downloads

IMDb

6.9/10

Movie

N/A

ഒരു സുന്ദരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് സംഗീതവും ഊഷ്മളതയും കൊണ്ടുവരുന്ന ഒരു നല്ലവനായ ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ പ്രണയകഥയാണ്.
ഇരുവരെയും സംബന്ധിച്ചിടത്തോളം, വിധി ഇടപെടുന്നതുവരെ ജീവിതം ഒരു പറുദീസക്ക് തുല്യമാണ്. പെട്ടെന്നുണ്ടായ സാഹചര്യങ്ങളാൽ വേർപിരിയേണ്ടിവരുന്ന പെൺകുട്ടിയുടെ നിസ്സഹായതയിലേക്കാണ് വിധി അതിന്റെ മായാജാലം കോർത്തുവയ്ക്കുന്നത
അവളുടെ പ്രതീക്ഷകൾ വീണ്ടും ജ്വലിപ്പിക്കാൻ കാലം കരുതിവച്ച നിത്യ പ്രണയത്തിന്റെ കഥയാണ് “കഹോ നാ… പ്യാർ ഹേ.”

രാകേഷ് റോഷന്റെ സംവിധാനത്തിൽ 2000ൽ ഇറങ്ങിയ കഹോ നാ… പ്യാർ ഹേ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഹൃതിക് റോഷന്റെയും നായിക അമീഷ പട്ടേലിന്റെയും ആദ്യ ചിത്രവുമാണിത്.
ആ വർഷം ബോളിവുഡിൽ 102 അവാർഡുകൾ നേടി ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച ചിത്രവുമാണിത്.