Kai Po Che!
കായ് പോ ചെ! (2013)

എംസോൺ റിലീസ് – 2248

Download

6679 Downloads

IMDb

7.8/10

Movie

N/A

കായ് പോ ചെ!… വാക്ക് തന്നെ ഗുജറാത്തിയാണ്. കഥ നടക്കുന്നതും ഗുജറാത്തിൽ. ചേതൻ ഭഗത് അഹമ്മദാബാദ് ഐ.ഐ.ടിയിൽ പഠിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥകളിലും ഒരു‌ ഗുജറാത്തി‌ ഫ്ലേവർ തികട്ടി വരാറുണ്ട്. ചേതൻ ഭഗത്തിന്റെ 3 mistakes of my Life എന്ന നോവലിനെ ആധാരമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് ചേതൻഭഗത്തും സംവിധായകനും ചേർന്നാണ്. കഥയോടൊപ്പം തന്നെ അതി ശക്തമായി‌ നിലകൊള്ളുന്നൊരു തിരക്കഥയും പാശ്ചാത്തല സംഗീതവും. 3 മിസ്റ്റേക്സ്.. അതേ 3 കൂട്ടുകാർ- ഒമിയും ഇഷാനും ഗോവിന്ദും; ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂത്ത് ആ കൂട്ടുകാർ ചേർന്ന് ഒരു സ്പോർട്സ് കടയും കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു അക്കാദമിയും തുടങ്ങുന്നു. തനിക്ക് പ്രിയപ്പെട്ട കളിക്കാരനായ അലി‌ എന്ന കുട്ടിയെ ഏത്‌ വിധേയനയും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെത്തിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും പേറി നടക്കുന്ന ഇഷാൻ. ഒമിക്കാണെങ്കിൽ മാമന്റെ നിർബന്ധപ്രകാരം പാർട്ടിയിലും തലയിടേണ്ടി വരുന്നു. എല്ലാം നോക്കിയും കണ്ടും നിയന്ത്രിച്ച് പോകാൻ ഗോവിയും, നിഷ്കളങ്കനും മുൻ കോപിയുമായ ക്രിക്കറ്റ് കളിക്കാരൻ ഇഷാനും. ഗോധ്ര ട്രെയിൻ ദുരന്തവും ഗുജറാത്ത് ഭൂകമ്പവും അവരുടെ ജീവിതത്തിലും പ്രകമ്പനം സൃഷ്ടിച്ചു.