Kal ho naa ho
                       
 കൽ ഹോ നാ ഹോ (2003)
                    
                    എംസോൺ റിലീസ് – 2067
| ഭാഷ: | ഹിന്ദി | 
| സംവിധാനം: | Nikkhil Advani | 
| പരിഭാഷ: | സുദേവ് പുത്തൻചിറ | 
| ജോണർ: | കോമഡി, ഡ്രാമ, റൊമാൻസ് | 
എഴുതിയത് കരൺ ജോഹർ ആണെന്ന് പറയുമ്പോൾ തന്നെ ഈ ചിത്രം എത്ര മാത്രം ജനപ്രിയം ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘കൽ ഹോ നാ ഹോ’ ഇറങ്ങിയ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോഡോടെ ബോക്സ് ഓഫീസിൽ വൻ വിജയമായി.രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, പതിമൂന്ന് അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ, ആറ് പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഫിലിം അവാർഡുകൾ, മൂന്ന് സ്‌ക്രീൻ അവാർഡുകൾ, രണ്ട് സീ സിനി അവാർഡുകൾ എന്നിവ 2004 ൽ നേടി.
SRK സിനിമകളിൽ എക്കാലവും മികച്ച ഏതാനും ചിത്രങ്ങൾ എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രം ഉണ്ടാകും.പൂർണമായി യു എസിൽ ചിത്രീകരിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രസിദ്ധമായതാണ്.മുഖ്യ കഥാപാത്രങ്ങളായി SRK ക്കൊപ്പം സെയ്ഫ് അലി ഖാൻ, പ്രീതി സിന്റ, ജയാ ബച്ചൻ എന്നിവരും അഭിനയിക്കുന്നു.നല്ലൊരു പ്രണയ കഥയെ തീം ആയി എടുത്തിരിക്കുന്ന സിനിമ ആരാധകരെ അവസാന ഭാഗങ്ങളിൽ വളരെയധികം വൈകാരികതയുടെ തലങ്ങളിലേക്കും എത്തിക്കുന്നുണ്ട്.
SRK യുടെ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഒഴിവാക്കാതെ കാണേണ്ട ഒന്നാണ് ഇത്. സിനിമക്ക് വേണ്ടി ചിലവാക്കുന്ന 3 മണിക്കൂർ ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമായി തോന്നാത്ത രീതിയിലാണ് സംവിധായകൻ ഇത് ചിത്രീകരിച്ചിരിക്കുന്നത്.

