എം-സോണ്‍ റിലീസ് – 2055

ഭാഷ | ഹിന്ദി |
സംവിധാനം | Sanjay Leela Bhansali |
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ് |
ജോണർ | ഡ്രാമ, മ്യൂസിക്കൽ, റൊമാൻസ് |
സഞ്ജയ് ലീല ബന്‍സാലി ആദ്യമായി സംവിധാനം നിര്‍വഹിച്ച ഈ ചിത്രം മൂകരും ബധിരരുമായ ദമ്പതികള്‍ക്ക് ജനിക്കുന്ന ആനി ജോസഫ് ബ്രിഗാന്‍സ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.
ജനനം മുതല്‍ മാതാപിതാക്കളുടെ നിശബ്ദതയിലും മുത്തശ്ശിയുടെ സംഗീതത്തിനും ഇടയില്‍ രണ്ടായി വിഭജിച്ചു പോയ ലോകമായിരുന്നു അവളുടേത്. സ്വന്തം മാതാപിതാക്കള്‍ക്ക് അവള്‍ ഒരു മകളെക്കാളുപരി അവരുടെ ശബ്ദമായിരുന്നു. ബാല്യം യൗവനത്തിന് വഴിമാറുമ്പോൾ, അവള്‍ക്ക് ജീവിതത്തില്‍ സ്വന്തം ആവശ്യങ്ങളും താല്പര്യങ്ങളും ഉണ്ടാകുമ്പോള്‍, ഒരു പ്രണയമുണ്ടാകുമ്പോൾ, സംഗീത ലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കാൻ അവസരങ്ങളുണ്ടാകുമ്പോൾ തനിക്ക് സ്വന്തമായി ഒരു ജീവിതമില്ലെന്നു അവൾ തിരിച്ചറിയുന്നു.
മനീഷ കൊയ്‌രാള, നാനാ പടേക്കർ എന്നിവരുടെ പ്രകടനമാണ് ഈ സിനിമയുടെ മുഖമുദ്ര. ഒരുപാട് വൈകാരിക നിമിഷങ്ങളാലും ഗാനങ്ങളാലും സമ്പന്നമായ ഈ ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡും കരസ്ഥമാക്കി.