Kill
കിൽ (2023)

എംസോൺ റിലീസ് – 3381

ഭാഷ: ഹിന്ദി
സംവിധാനം: Nikhil Nagesh Bhat
പരിഭാഷ: വിഷ് ആസാദ്
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

78722 Downloads

IMDb

7.5/10

ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച്, നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത ഹിന്ദി ആക്ഷൻ ത്രില്ലറാണ് “കിൽ“.

തന്റെ പ്രണയിനി തൂലികയുടെ വിവാഹനിശ്ചയമാണെന്ന് അറിഞ്ഞിട്ട് റാഞ്ചിയിലെത്തിയതാണ് ക്യാപ്റ്റന്‍ അമൃതും സുഹൃത്ത് വീരേഷും. വിവാഹനിശ്ചയം കഴിഞ്ഞ് ട്രെയിനില്‍ ഡല്‍ഹിയിലേക്ക്‌ പോകുന്ന തൂലികക്കൊപ്പം അവരും യാത്രയാകുന്നു. എന്നാല്‍ രാത്രിയില്‍ ഒരു സംഘം ക്രൂരന്മാരായ കൊള്ളക്കാര്‍ ട്രെയിനില്‍ കയറുന്നു. ട്രെയിനില്‍ അക്രമം അഴിച്ചുവിട്ട അവരെ ചെറുക്കാന്‍ അമൃതും വീരേഷും തീരുമാനിക്കുന്നു. പിന്നെ നടക്കുന്നത് ഇടിയുടെ പൊടിപൂരമാണ്.

നായകനായെത്തിയ പുതുമുഖം ലക്ഷ്യയുടെ ആക്ഷന്‍ പ്രകടനവും രാഘവ് ജുയലിന്റെ ഗംഭീര വില്ലനിസവുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ട്രെയിനിലെ ഇടുങ്ങിയ സ്ഥലത്ത്, പാതി വെളിച്ചമുള്ള കമ്പാർട്ടുമെന്റുകളില്‍, വയലന്‍സിന്റെ എല്ലാ രൗദ്രഭാവങ്ങളും ആക്ഷന്‍ കൊറിയോഗ്രാഫിയുടെ സകല സൗന്ദര്യവും സമന്വയിക്കുന്ന, ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങള്‍ ചടുലതയോടെ പകര്‍ത്തുന്ന സിനിമാറ്റോഗ്രാഫിയും അതിവേഗ എഡിറ്റിങ്ങും പ്രധാന കഥാസന്ദര്‍ഭത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത തിരക്കഥയും ഇതിനെയെല്ലാം കോര്‍ത്തിണക്കിയ സംവിധാന മികവും ചേര്‍ന്ന് അതിഗംഭീര സീറ്റ് എഡ്ജ് ത്രില്ലര്‍ അനുഭവം പ്രേക്ഷന് സമ്മാനിക്കുന്നുണ്ട് “കില്‍“.

ടൊറന്റോ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിലും ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച ചിത്രം, ജോണ്‍ വിക്ക് സംവിധായകനായ ചാഡ് സ്റ്റഹെല്‍സ്കിയുടെ പ്രൊഡക്ഷന്‍ കമ്പനി ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.