Krrish
കൃഷ് (2006)

എംസോൺ റിലീസ് – 2481

IMDb

6.5/10

Movie

N/A

രാകേഷ് റോഷന്‍ കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 2006 ഇല്‍ ഇറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമാണ് കൃഷ്. ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍, ഇവരെകൂടാതെ, നസറുദ്ദീൻ ഷാ, രേഖ, അർച്ചന തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കൃഷ് സീരീസ്സിലെ ആദ്യ ചിത്രമായ, 2003 ഇല്‍ ഇറങ്ങിയ കോയി മില്‍ ഗയ-യുടെ തുടര്‍ച്ചയായി വന്ന ചിത്രമാണിത്. രാജേഷ് റോഷനാണ് ചിത്രത്തിന്‍റെ സംഗീതം.
പിതാവിന്‍റെ അമാനുഷിക ശക്തികള്‍ ലഭിക്കുന്ന കൃഷ്ണ, തന്‍റെ കാമുകിയായ പ്രിയയെ കാണാനാണ് സിംഗപ്പൂരിലെത്തുന്നത്, തന്‍റെ ശക്തികള്‍ അവിടെ കാണിക്കേണ്ടിവരികയും, അത് മറച്ചുവെക്കാന്‍ കൃഷ് എന്ന വ്യക്തിത്വം സ്വീകരിക്കുകയും ചെയ്യുന്ന കൃഷ്ണ, തന്‍റെ അച്ഛനെ നഷ്ടപ്പെടുത്തിയവരെ അവിടെ കാണുകയും അവരോട് പ്രതികരം ചെയ്യുന്നതുമാണ് കഥ.