Leila
ലെയ്‌ല (2019)

എംസോൺ റിലീസ് – 1216

IMDb

5.1/10

Series

N/A

നമ്മുടെ രാജ്യത്തും ഫാസിസം രൗദ്രഭാവത്തില്‍ അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. നിയമ നിര്‍മ്മാണ സഭകള്‍ മുതല്‍ താഴേക്കിടയിലുള്ള നിയമപാലകര്‍ വരെ ആ ഫാസിസ കരാള ഹസ്തത്തിന്റെ ഉപകരണങ്ങളായി മാറുകയും ചെയ്താലുണ്ടാകുന്ന അവസ്ഥ വിവരണാതീതമായിരിക്കും. വ്യക്തി സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമെല്ലാം കേട്ടുകഥകള്‍ മാത്രമായി അവശേഷിക്കും. മിശ്ര വിവാഹവും ജാതിസങ്കലനവുമൊക്കെ കൊടിയ രാജ്യദ്രോഹ കുറ്റങ്ങളായി മുദ്ര കുത്തപ്പെടും. ജീവിതത്തിലെ അവശ്യ വസ്തുക്കളെല്ലാം ഭരണകൂടത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും. താഴ്ന്ന ജാതിക്കാര്‍ മനുഷ്യരായി ഗണിക്കപ്പെടുക പോലുമുണ്ടാവില്ല. കുടുംബ ജീവിതവും സ്വകാര്യ ജീവിതവും അനുവദിക്കപ്പെടുകയില്ല. കുഞ്ഞുങ്ങളുടെ പൂര്‍ണ്ണാവകാശികള്‍ ഭരണകൂടമായിരിക്കും. തുടങ്ങി ഭീതിതമായ ചിത്രങ്ങള്‍ വരച്ചു കാട്ടുന്ന ഒരു ഇന്ത്യന്‍ നെറ്റ്ഫിക്‌സ് സീരീസാണ് ലെയ്‌ല.

2017 ല്‍ പുറത്തിറങ്ങിയ പ്രയാഗ് അക്ബറിന്റെ നോവലിനെ ആസ്പദമാക്കി ദീപാ മേത്ത ഉള്‍പ്പെടെ മൂന്ന് പേരാണ് ലേലാ സംവിധാനം ചെയ്തിരിക്കുന്നത്. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചേര്‍ത്തു നിര്‍ത്തി കാണാവുന്ന പ്രസക്തമായ സീരീസ് തന്നെയാണ് ലെയ്‌ല.