LOC: Kargil
LOC: കാര്‍ഗില്‍ (2003)

എംസോൺ റിലീസ് – 2021

IMDb

5.4/10

Movie

N/A

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാർഗിൽ യുദ്ധത്തെ ആസ്പദമാക്കിയുള്ള 2003 ലെ ഇന്ത്യൻ ചരിത്ര സിനിമയാണ് എൽ‌ഒ‌സി കാർ‌ഗിൽ‌.ജെ. പി. ദത്ത തന്റെ ജെ‌പി ഫിലിംസ് ബാനറിൽ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡിലെ മുൻ നിര നായകരിൽ കുറെ പേർ അഭിനയിച്ചിട്ടുണ്ട്.

ഏകദേശം നാല് മണിക്കൂറിൽ കൂടുതൽ ഉള്ള ഈ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിൽ ഒന്നാണ്.1999 ലെ കാർഗിൽ യുദ്ധത്തിന്റെ ഭാഗമായ ഓപ്പറേഷൻ വിജയ്, ബാറ്റിൽ ഓഫ് തോലോലിങ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ ആർമിയെയും യുദ്ധ ചിത്രങ്ങളെയും സ്നേഹിക്കുന്നവർക്ക് നല്ലൊരു ദൃശ്യാനുഭവം ഉറപ്പു വരുത്തുന്നു