എം-സോണ്‍ റിലീസ് – 1947
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/08/lootcase2020-Malayalam-V2-min-1-725x1024.jpg?quality=100&f=auto)
ഭാഷ | ഹിന്ദി |
സംവിധാനം | Rajesh Krishnan |
പരിഭാഷ | കൃഷ്ണപ്രസാദ് പി ഡി, ലിജോ ജോളി |
ജോണർ | കോമഡി |
ഒരു ചെറിയ പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന നന്ദൻ കുമാറിന് ഒരു ദിവസം നൈറ്റ് ഡ്യുട്ടി കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരുമ്പോൾ വഴിയിൽ നിന്ന് ഒരു പണപ്പെട്ടി കിട്ടുന്നു ആ പണപ്പെട്ടി അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും നൂലാമാലകളുമാണ് ലൂട്ട്കേസ് എന്ന ഹിന്ദി സിനിമയുടെ ഇതിവൃത്തം.
കുനാൽ ഖേമുവും രസിക ദുഗലുമാണ് രാജേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.കോവിഡ് കാരണം ഈ ചിത്രം ഹോട്സ്റ്റാർ പ്ലാറ്റ്ഫോമിൽ ആണ് റിലീസ് ചെയ്തിട്ടുള്ളത്.ബ്ലാക്ക് കോമഡി ടൈപ്പിലുള്ള ഈ പടം നിർമ്മിച്ചിരിക്കുന്നത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോയുടെ സഹകരണത്തിലാണ്.