Luka Chuppi
ലൂക്കാ ചുപ്പി (2019)

എംസോൺ റിലീസ് – 2787

ഭാഷ: ഹിന്ദി
സംവിധാനം: Laxman Utekar
പരിഭാഷ: പ്രവീൺ വിജയകുമാർ
ജോണർ: കോമഡി, റൊമാൻസ്
IMDb

6.4/10

Movie

N/A

ലിവ്-ഇൻ റിലേഷൻഷിപ്പ് ഉത്തരേന്ത്യയിൽ വലിയ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നു. വിവാഹത്തിന് മുന്നേ ഒരുമിച്ചു നടക്കുന്ന യുവതീ യുവാക്കളെ പോലും ‘സംസ്കാര സംരക്ഷണ പാർട്ടി’ അനുയായികൾ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുകയാണ്. സംസ്കാര സംരക്ഷണ പാർട്ടി നേതാവ് വിഷ്‌ണു ത്രിവേദിയുടെ മകൾ രശ്‌മി മഥുരയിലെ ഒരു ലോക്കൽ ചാനലിൽ ജോലിക്ക് ചേരുകയും സഹപ്രവർത്തകനായ ഗുഡ്ഡു ശുക്ലയുമായ പ്രണയത്തിൽ ആകുകയും ചെയ്യുന്നു. വിവാഹത്തിന് മുമ്പ്, വിവാഹം കഴിക്കാൻ പോകുന്ന ആളെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്ന് രശ്‌മി നിർബന്ധം പറഞ്ഞതിനെ തുടർന്ന് ഇരുവരും രഹസ്യമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ പോകാൻ തീരുമാനിക്കുന്നു. എന്നാൽ അവിചാരിതമായി ഇരുവരുടേയും കുടുംബങ്ങൾ അതിലേക്ക് കടന്ന് വരുമ്പോൾ സംഭവം കൂടുതൽ സങ്കീർണ്ണമാകുന്നു.

ലക്ഷ്മൺ ഉദേക്കർ സംവിധാനം ചെയ്ത്, 2019 ൽ റിലീസ് ആയ ചിത്രമാണ് ‘ലുക്കാ ചുപ്പി‘. ആര്യൻ കാർത്തിക്, കൃതി സനോൺ, വിനയ് പഥക്, പങ്കജ് ത്രിപാഠി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്