എം-സോണ്‍ റിലീസ് – 979
ഹിന്ദി ഹഫ്ത 2019 – 1
ഭാഷ | ഹിന്ദി |
സംവിധാനം | Neeraj Pandey |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, സ്പോർട് |
കുട്ടിക്കാലത്ത് തന്നെ ഒരു ലക്ഷ്യം തിരഞ്ഞെെടുക്കുക, അതിനു വേണ്ടി പ്രയത്നിക്കുക, എന്നിട്ട് ഒടുവിൽ അവിടം എത്തിച്ചേരുക.
പൂർണ്ണമായ അർപണബോധവും കഠിനാധ്വാനവും കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു കാര്യം. നീരജ് പാണ്ടേ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ ഇറങ്ങിയ സിനിമ, മഹേന്ദ്ര സിംഗ് ധോണി എന്ന ഇന്ത്യ കണ്ട എക്കാലെത്തയും മികച്ച നായകന്റെ കഥയാണ് പറയുന്നത്.
ധോണിയുടെ കുട്ടിക്കാലം പറഞ്ഞു തുടങ്ങുന്ന സിനിമ അവസാനിക്കുന്നത് 2011ൽ ലോകകപ്പ് ഉയർത്തി ചരിത്രം രചിച്ച നിമിഷത്തിലാണ്. ഈ യാത്രക്കിടയിൽ ധോണി സഞ്ചരിച്ച വഴികൾ കണ്ടുമുട്ടിയ ആളുകൾ എല്ലാം ഇവിടെ കഥാപാത്രങ്ങളാകുന്നു.
ഗോള്‍ കീപ്പര്‍ ആയുള്ള കായിക ജീവിതത്തിന്റെ തുടക്കം, വിക്കറ്റ് കീപ്പിംഗിലേക്കുള്ള ചുവടുമാറ്റം, ഹാര്‍ഡ് ഹിറ്റിങ്, സ്‌ക്കൂള്‍ മത്സരങ്ങള്‍, രഞ്ജി, ഇന്ത്യ എ ടീം, ടിക്കറ്റ് കളക്ടര്‍ ആയുള്ള ജീവിതം,
ടീമില്‍ എത്തിയത്, ക്യാപ്റ്റന്‍ ആയത്, ലോകകപ്പ് നേടിയത് തുടങ്ങി സുപരിചിതമായ ജീവിതമാണ് സിനിമയില്‍ ഉള്ളത്.
കുടുംബം, പ്രണയം, പ്രണയ നഷ്ടം, നിരാശകള്‍, സൗഹൃദങ്ങള്‍ തുടങ്ങി വ്യക്തിജീവിതവും ധോണി പറയുന്നുണ്ട്. ധോണിയുടെ വിജങ്ങളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മാത്രമാണ് മൂന്നു മണിക്കൂറിലേറെ നീളമുള്ള സിനിമ പറയുന്നത്. വിവാദങ്ങളെ വളരെ ലാഘവത്വത്തോടെ തൊട്ടും തൊടാതെയും പോകുന്നു. 2011-നു ശേഷം ധോണിയുടെ കരിയറില്‍ ഉണ്ടായ വിവാദങ്ങള്‍ ഏറെയാണ്. അത് അവഗണിച്ചുള്ള ധോണിയുടെ ബയോപിക് തീര്‍ച്ചയായും അപൂര്‍ണ്ണമാണ്.