Maharani Season 1
മഹാറാണി സീസൺ 1 (2021)

എംസോൺ റിലീസ് – 2646

ഭാഷ: ഹിന്ദി
സംവിധാനം: Karan Sharma
പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്
ജോണർ: ഡ്രാമ
Download

2883 Downloads

IMDb

7.9/10

Series

N/A

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന് പറയുന്നതുപോലെ പോലെ, അടുക്കളയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറേണ്ടിവന്ന റാണി ഭാരതിയുടെ കഥയാണ് മഹാറാണി പറയുന്നത്.
ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ, തന്റെ ഭർത്താവിന് നേരെ വധശ്രമം ഉണ്ടായതിനുശേഷം, പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർട്ടി യോഗത്തിലേക്ക് ആളുകൾക്ക് കുടിക്കാൻ ചായയുമായി കയറിവന്ന റാണി ഭാരതി അറിയുന്നത് താൻ ബീഹാർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്കപ്പെട്ടു എന്നുള്ള വിവരമാണ്. അന്നുവരെ വരെ മക്കൾക്കുള്ള ഭക്ഷണത്തെ കുറിച്ചും, പശുവിനെ കറക്കുന്നതിനെ കുറിച്ചും, ചാണകവരളികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും മാത്രം ചിന്തിച്ചിരുന്ന, നിരക്ഷരയായ റാണി, അഴിമതികളും ജാതിക്കൊലപാതകങ്ങളും നിറഞ്ഞാടിയ ബീഹാറിന്റെ മുഖ്യമന്ത്രിയാക്കപ്പെടുന്നു.
അതിശയോക്തി തോന്നാമെങ്കിലും തൊണ്ണൂറുകളിൽ ബീഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ഇരുണ്ട ഏടായി കരുതപ്പെടുകയും, പിന്നീട് സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും പ്രാപ്തമല്ലാതിരുന്ന കാലത്ത് ആ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകുകയും വീണ്ടും രണ്ടു തവണ കൂടി മുഖ്യമന്ത്രിപദം അലങ്കരിച്ചുകൊണ്ട്, ബീഹാറിലെ ഒരേയൊരു വനിതാ മുഖ്യമന്ത്രി എന്ന വിശേഷണതിന് യോഗ്യയുമായ രാബ്ടി ദേവിയുടെ ജീവിതവുമായി ഇതിന് ഏറെ സാമ്യം തോന്നാം.
10 എപ്പിസോഡുകളിലായി ആരെയും പിടിച്ചിരുത്തുന്ന തരത്തിലുള്ള മേക്കിങ്ങും, ഓരോ അഭിനേതാക്കളുടെയും അതുല്യമായ പ്രകടനവുമാണ് ഈ വെബ്‌സീരീസിന്റെ നട്ടെല്ല്. മലയാളികൾക്ക് പരിചിതയായ കനി കുസൃതിയും ഒരു മുഴുനീള വേഷത്തിൽ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.