Makdee
മക്‌ഡീ (2002)

എംസോൺ റിലീസ് – 3149

Download

1381 Downloads

IMDb

7.5/10

Movie

N/A

ഇരട്ട സഹോദരങ്ങളായ ചുന്നിയുടേയും മുന്നിയുടേയും കഥയാണ് മക്ഡീ. അവരെ കാണാൻ ഒരേപോലെയാണെങ്കിലും രണ്ടുപേരുടെയും സ്വഭാവം വ്യത്യസ്തമാണ്. മുന്നിയൊരു പഞ്ചഭാവമാണ്. ചുന്നിയാണെങ്കിലോ ഒരു കുസൃതിക്കാരിയും. അവരുടെ ഗ്രാമത്തിൽ ഒരു പഴയ ബംഗ്ലാവുണ്ട്. അതിനകത്തൊരു മന്ത്രവാദിനിയുണ്ട് എന്നതുകൊണ്ട് ഗ്രാമവാസികളാരും അതിനകത്തേക്ക് പോവാൻ ധൈര്യപ്പെടാറില്ല. ഒരിക്കൽ മുന്നി അറിയാതെ ബംഗ്ലാവിന്റെ അകത്തേക്ക് കയറി പോവുകയും, പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

കമീനേ (2009), ഹൈദര്‍ (2014) എന്നീ ചിത്രങ്ങളൊരുക്കിയ വിശാൽ ഭരദ്വാജിന്റെ ആദ്യ ചിത്രമാണ് മക്ഡീ. ചിത്രത്തിലെ പ്രകടനത്തിന് ശ്വേത ബസു പ്രസാദിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. കൂടാതെ ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിൽഡ്രൻസ് ഫിലിം ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.