Manikarnika: The Queen of Jhansi
മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി (2019)

എംസോൺ റിലീസ് – 1577

Download

1638 Downloads

IMDb

6.4/10

Movie

N/A

ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു ഝാൻസിയിലെ റാണി ലക്ഷ്മി ഭായി. 1857 ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന റാണി, ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടി സ്വന്തം ജീവൻ ബലിയർപ്പിച്ചു. പിന്നീട് വന്ന സ്വാതന്ത്ര്യ സമര സേനാനികൾക്കും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ ജനതക്കും ആവേശവും ദേശഭക്തിയും നിറക്കുന്ന ഒന്നായിരുന്നു, ‘വിപ്ലവകാരികളിൽ ഏറ്റവും അപകടകാരിയും ധൈര്യശാലിയും’ എന്ന് പിന്നീട് ബ്രിട്ടീഷുകാർ പോലും സമ്മതിച്ച ലക്ഷ്മിഭായിയുടെ ജീവിതവും വീരമൃത്യുവും.

ഝാൻസി റാണിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി, ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ രചയിതാവ് കെ. വി. വിജയേന്ദ്രപ്രസാദിന്റെ തിരക്കഥയിൽ 2019 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മണികർണിക’. ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനവും പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ച ഈ ചിത്രം ഹിന്ദി കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലും തീയറ്ററുകളിൽ എത്തിയിരുന്നു. ഷങ്കർ-എഹ്സാൻ-ലോയ് യുടെ സംഗീതവും, അമിതാഭ് ബച്ചന്റെ ശബ്ദ സാന്നിധ്യവും, വികാരഭരിതമായ രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.