Mardaani 2
മർദാനി 2 (2019)

എംസോൺ റിലീസ് – 1410

Download

5930 Downloads

IMDb

7.3/10

Movie

N/A

രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ സണ്ണി എന്ന കൗമാരക്കാരൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി ശിവാനി ശിവാജി റോയ് എന്ന വനിതാ എസ്.പി. നഗരത്തിൽ നിയമിതയാകുന്നു. തുടർന്നങ്ങോട്ട് ശിവാനിയും സണ്ണിയും തമ്മിൽ നടത്തുന്ന പരസ്‌പര പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു. ഓരോ നിമിഷവും ശിവാനിയെ തോല്പിക്കുന്നതിന് സണ്ണി നടത്തുന്ന ശ്രമങ്ങൾ പ്രേക്ഷകന്റെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ വില്ലനെ കാണിച്ചുതന്നു കൊണ്ടുള്ള ഒരു കഥ പറച്ചിലിലൂടെയാണ് സിനിമ മുൻപോട്ടു പോകുന്നത്. എങ്കിൽ പോലും പ്രേക്ഷകനെ ഒരു മികച്ച ത്രില്ലിംഗ് അനുഭവത്തിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. വില്ലൻ കഥാപാത്രമായ സണ്ണിയെ അവതരിപ്പിച്ച വിശാൽ ജെത്വ എന്ന യുവാവിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
2014-ൽ പുറത്തിറങ്ങിയ മർദ്ദാനി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. പക്ഷേ, ശിവാനി എന്ന കഥാപാത്രത്തെ മാത്രമാണ് സംവിധായകൻ രണ്ടാം ഭാഗത്തേക്ക് കൊണ്ടു വന്നിരിക്കുന്നത്. ആദ്യ ഭാഗത്തിലേതു പോലെ തന്നെ റാണി മുഖർജിയും തന്റെ കഥാപാത്രം ഗംഭീരമാക്കി. ചിത്രത്തിന്റെ അവസാന ഭാഗത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്ക് ഒരു നല്ല സന്ദേശം നൽകുന്നതിനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.