എം-സോണ്‍ റിലീസ് – 378
ഭാഷ | ഹിന്ദി |
സംവിധാനം | Neeraj Ghaywan |
പരിഭാഷ | ഹബീബ് റഹ്മാൻ |
ജോണർ | ഡ്രാമ |
നീരജ് ഘയ്‌വാൻ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രമാണ് മസാൻ. ഇന്തോ – ഫ്രെഞ്ച് സഹകരണത്തോടെ നിർമ്മിച്ച സിനിമയിൽ റിച്ചാ ഛദ്ദക്ക് ഒപ്പം സഞ്ജയ് മിശ്ര, വിക്കി കൗശാൽ, ശ്വേതാ ത്രിപാതി എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വാരാണസി പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ. നാല് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കൂടിയായ വരുൺ ഗ്രോവറും നീരജും ചേർന്നാണ് സിനിമയുടെ തിരക്കഥ. പരമ്പരാഗത സദാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടം പേരുടെ കഥ പറയുകയാണ് ചിത്രം. വാരാണസിയിലാണ് മസാന്‍റെ കഥ നടക്കുന്നത്.ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത വാരാണസിയുടെ മറ്റൊരു മുഖമാണ് ചിത്രത്തിലൂടെ സംവിധായകന്‍ കാട്ടിത്തരുന്നത്.അനുരാഗ് കശ്യപിന്റെ “ഗ്യാങ്സ് ഓഫ് വസിപുരി’ല്‍ അസിസ്റ്റന്റ് സംവിധായകനായിരുന്നു നീരജ് ഘയ്‌വാൻ.