Matrubhoomi: A Nation Without Women
മാതൃഭൂമി: എ നേഷൻ വിത്തൗട്ട് വുമൺ (2003)
എംസോൺ റിലീസ് – 929
ഭാഷ: | ഹിന്ദി |
സംവിധാനം: | Manish Jha |
പരിഭാഷ: | ശ്യാം നാരായണൻ ടി. കെ |
ജോണർ: | ഡ്രാമ |
ബീഹാറിലെ ഒരു സാങ്കൽപ്പികഗ്രാമത്തിൽ പെൺകുഞ്ഞുങ്ങളെ പിറന്നുവീഴുമ്പോൾത്തന്നെ വധിച്ചുകളയുന്ന ദുരാചാരം തുടർന്നുപോരുന്നതിനാൽ സമീപഭാവിയിൽ ഗ്രാമത്തിൽ സ്ത്രീകൾ ഒട്ടുംതന്നെ ഇല്ലാതാകുന്നു. തുടർന്ന് ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ അന്യഗ്രാമങ്ങളിൽനിന്ന് പെൺകുട്ടികളെ വലിയ വില നൽകി കൊണ്ടുവരേണ്ട ഗതി ഉടലെടുക്കുന്നു. അങ്ങനെ ആ ഗ്രാമത്തിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവരപ്പെടുന്ന കൽക്കി എന്ന പെൺകുട്ടിയുടെ ജീവിതവും, അവർക്കുചുറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാരതീയസമൂഹത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതും, സാർവത്രിക പ്രസക്തിയുള്ളതുമായ ഒരു പ്രമേയമാണ് സംവിധായകൻ ഏറെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത്.