Mere Brother Ki Dulhan
മേരെ ബ്രദർ കി ദുൽഹൻ (2011)
എംസോൺ റിലീസ് – 1775
ഭാഷ: | ഹിന്ദി |
സംവിധാനം: | Ali Abbas Zafar |
പരിഭാഷ: | അജിത്ത് വേലായുധൻ |
ജോണർ: | കോമഡി, ഫാമിലി, റൊമാൻസ് |
“മേരെ ബ്രദർ കി ദുൽഹൻ” ഒരു റൊമാന്റിക് കോമഡി സിനിമയാണ്. കുഷ് അഗ്നിഹോത്രി (ഇമ്രാൻ ഖാൻ) ചേട്ടൻ ലവ് അഗ്നിഹോത്രി (അലി സഫർ)
നു കല്യാണം കഴിക്കാൻ വേണ്ടി
നല്ലൊരു പെൺകുട്ടിയെ തിരയുകയാണ്. ഒരുപാട് തിരഞ്ഞു അവസാനം
ലവിനു യോജിച്ച ഒരു പെൺകുട്ടിയെ കണ്ടുപിടിക്കുന്നു ഡിംപിൾ ദീക്ഷിത് (കത്രീന കൈഫ്).
രണ്ട് കുടുംബവും കണ്ടു കാര്യങ്ങളെല്ലാം സംസാരിച്ചു കല്യാണത്തിനുള്ള തയ്യാറെടുപ്പ് നടക്കുന്ന സമയം.
നമ്മുടെ നായകൻ കുഷിന് ഡിംപിളിനോട് പ്രേമം തോന്നുന്നു അതായത് ഏട്ടന്റെ പെണ്ണിനോട്…. പിന്നീട് നടക്കുന്ന തമാശയും പ്രവചനതീതമായ കാര്യങ്ങളും നിറഞ്ഞ വ്യത്യസ്തമായ ഒരു ലവ് സ്റ്റോറിയാണ് “മേരെ ബ്രദർ കി ദുൽഹൻ.”