എം-സോണ്‍ റിലീസ് – 1591
ഭാഷ | ഹിന്ദി |
സംവിധാനം | Aparna Sen |
പരിഭാഷ | ലിജു ലീലാധരൻ |
ജോണർ | ഡ്രാമ |
കൈക്കുഞ്ഞുമായി കൊൽക്കത്തയിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്രതിരിച്ച ഹിന്ദു യാഥാസ്ഥിതിക കുടുംബത്തിലെ മീനാക്ഷി അയ്യർ എന്ന യുവതിയുടെ കഥയിലൂടെയാണ് സിനിമാ മുന്നോട്ടുപോകുന്നത്. സഹയാത്രികനായെത്തുന്ന ഫോട്ടോഗ്രാഫറായ ജഹാംഗീർ എന്ന മുസ്‌ലിം യുവാവുമായുള്ള സന്തോഷകരമായ ബസ്‌യാത്ര പെട്ടെന്ന് ഭയത്തിന്റേതായി മാറുന്നു.
വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷപ്പെടാൻവേണ്ടി ഇരുവർക്കും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കേണ്ടിവരുകയാണ്. തൊട്ടാൽ പൊള്ളുന്ന സാമൂഹിക യാഥാർത്ഥ്യങ്ങൾ മാത്രമല്ല, പ്രണയത്തിന്റെ തീവ്രരംഗങ്ങളും ദൃശ്യഭംഗിയും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ ബോസും കൊങ്കണ സെൻശർമയും മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. 2002-ലാണ് സിനിമാ പുറത്തിറങ്ങിയത്. സക്കീർ ഹുസൈന്റേതാണ് പശ്ചാത്തലസംഗീതം. 2003-ലെ ദേശീയ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ, നടി, തിരക്കഥ എന്നിവയ്ക്കുള്ള അവാർഡുകൾ ലഭിച്ചിരുന്നു.