എം-സോണ്‍ റിലീസ് – 143

ഭാഷ | ഹിന്ദി |
സംവിധാനം | Rajkumar Hirani |
പരിഭാഷ | ഷഹൻഷ സി |
ജോണർ | കോമഡി, ഡ്രാമ, മ്യൂസിക്കല്‍ |
മുംബൈയിലെ ഒരു ഗുണ്ടയായ(ഭായി) മുന്നാഭായി(സഞ്ജയ് ദത്ത്) ഒരു ഡോക്ടറാണെന്നാണ് മുന്നയുടെ അച്ഛനായ ശ്രീ ഹരി പ്രസാദ് ശർമ്മയുടെ(സുനിൽ ദത്ത്) വിചാരം.അതിനാൽ തന്റെ പുത്രനു വിവാഹം കഴിക്കാൻ വേണ്ടി അവന്റെ ബാല്യകാല സുഹൃത്തായ ചിങ്കിയെ ആലോചിക്കാൻ ചിങ്കിയുടെ അച്ഛൻ ഡോ.ജെ.സി.അസ്താനയുടെ (ബൊമൻ ഇറാനി) വീട്ടിൽ പോകുന്നു.എന്നാൽ മുന്നയുടെ സത്യസ്ഥിതി അറിയാവുന്ന അസ്താന മുന്നയുടെ അച്ഛനെ അപമാനിക്കുന്നു.ഇതോടെ ഒരു ഡോക്ടറായി അസ്താനയോട് പ്രതികാരം ചെയ്യണമെന്നു തീരുമാനിക്കുന്ന മുന്ന സർക്കീട്ടിന്റെ(അർഷാദ് വർഷി) സഹായത്തോടെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ തട്ടിപ്പു നടത്തി ഉയർന്ന സ്ഥാനം കരസ്ഥമാക്കുന്നു.അസ്താന മേധാവിയായിട്ടുള്ള കോളേജിലാണ് ആകസ്മികമായിട്ടാണെങ്കിലും മുന്ന ചേർന്നത്.തുടർന്നു നടക്കുന്ന രസകരമായിട്ടുള്ള സംഭവങ്ങൾക്കിടെ സുമൻ(ഗ്രേസി സിംഗ്) എന്ന ഡോക്ടറുമായി പ്രണയത്തിലാവുന്നു.സുമനും ചിങ്കിയുമൊന്നാണെന്ന് കഥാവസാനത്തിൽ മാത്രമേ മുന്നയ്ക്ക് മനസ്സിലാവുന്നുള്ളു.തന്റെ വ്യത്യസ്തമായ ശൈലിയിൽ രോഗികളെ സുഖപ്പെടുത്തുന്ന മുന്ന കോളേജിലെല്ലാവർക്കും പ്രിയങ്കരനാവുന്നു.