• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Newton / ന്യൂട്ടണ്‍ (2017)

January 21, 2018 by Vishnu Prasad

എം-സോണ്‍ റിലീസ് – 629

പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷഹിന്ദി
സംവിധാനം Amit Masurkar
പരിഭാഷഷാന്‍ വി എസ്
ജോണർഡ്രാമ

7.7/10

Download

Humphrey Cobb എഴുതിയ‌ Paths of Glory എന്ന നോവലിന്‍റെ ചലചിത്രാവിഷ്കാരമാണ് ഇത്…ഒന്നാം
ലോകമഹായുദ്ധത്തിനിടെ ഒരു യഥാർഥ സംഭവം ആണ് ഇതിന് പ്രചോദനം.

ജനാധിപത്യത്തിന്‍റെ പേരിൽ അഭിമാനം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഇലക്ഷൻ വെറും പ്രഹസനങ്ങളായി നടത്തുന്നതിനെ
പറ്റി ഒരു നിമിഷം ആലോചിച്ച് നോക്കൂ.വോട്ടിങ്ങ് മെഷീനുകൾ വെറും കളിപ്പാട്ടങ്ങളാണെങ്കിലോ.ഇഷ്ടമുള്ള ചിഹ്നത്തിൽ കൈ
അമർത്തുമ്പോൾ ബീപ്പ് സൗണ്ട് കേൾക്കുന്ന വെറും കളിപ്പാട്ടം.എന്നാൽ അങ്ങനെയാണ് ആ സമൂഹത്തിന്‍റെ ഗതിയും.താൻ
ആർക്ക് വോട്ട് ചെയ്യുന്നെന്നോ എന്തിന് വോട്ട് ചെയ്യുന്നെന്നോ അവർക്കറിയില്ല.നക്സൽ ആക്രമണങ്ങളിൽ നിന്ന് രക്ഷ
നേടാനായി അവിടെ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാർ അവരെ പഠിപ്പിച്ച് വെച്ചിരിക്കുന്നത് അങ്ങനെയാണ്.ജനാധിപത്യം എന്ന്
നമ്മൾ കൊട്ടിഘോഷിക്കുന്ന രാജ്യത്തിന്‍റെ മറ്റൊരു മുഖം തുറന്ന് കാണിക്കുകയാണ് സംവിധായകൻ.

ന്യൂട്ടൺ കുമാർ എന്ന ഗവൺമെൻറ് ഉത്യോഗസ്ഥനെ ഛത്തിസ്ഗറിലെ ദണ്ഡകാരണ്യ എന്ന വന മേഖലയിലേക്ക് ഇലക്ഷൻ
ഡ്യൂട്ടിക്ക് അയക്കുന്നു. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ന്യൂട്ടണിന് അവിടെ നിരവധി പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു,
അവയെല്ലാം തരണം ചെയ്ത നിയമങ്ങൾ ഒന്നും തെറ്റിക്കാതെ അദ്ദേഹം ഇലക്ഷൻ നടത്തുന്നതിന് വേണ്ടി
ശ്രമിക്കുന്നു.ആത്മാർത്ഥമായി തന്റെ ജോലി ചെയ്യുന്നതിലൂടെ, അഴിമതിയും കൈക്കൂലിയും നിറഞ്ഞ ഗവൺമെൻറ്
ഓഫീസുകളിൽ മാറ്റങ്ങൾ ഉണ്ടാകാൻ കഴിയും എന്ന് ന്യൂട്ടൺ വിശ്വസിക്കുന്നു. കൃത്യനിഷ്ഠതയോടുകൂടി ജോലി ചെയാൻ
ശ്രമിക്കുന്ന ന്യൂട്ടൺ കാട്ടിൽ ഇലക്ഷൻ നടത്താൻ ചെല്ലുമ്പോൾ നേരിടുന്നത് അദ്ദേഹത്തിന്റെ നയങ്ങൾക്ക് എതിരായ
കാര്യങ്ങൾ ആണ്. ഇലക്ഷൻ നടത്താൻ വരുന്ന ന്യൂട്ടനും സംഘത്തിനും പരിരക്ഷ നൽകാൻ എത്തുന്ന ആത്മ സിംഗ് എന്ന
അസിസ്റ്റന്റ് കമ്മാണ്ടന്റുമായി ന്യൂട്ടണിന് എതിർ അഭിപ്രായങ്ങൾ ഉണ്ടാക്കുന്നുണ്ട്, എന്നിരുന്നാലും തന്റെ ആത്മാർത്ഥതയ്ക്ക് ഒരു
കുറവും വരുത്താൻ ന്യൂട്ടൺ തയാറാകുന്നില്ല.

ന്യൂട്ടന്റെ ആത്മാർത്ഥതയ്ക്കും അപ്പുറം ചിത്രം കൈകാര്യം ചെയുന്നത് മാവോയിസ്റ്റുകളുടെയും പട്ടാളക്കാരുടെയും ഇടയിൽ കിടന്നു
നട്ടം തിരിഞ്ഞു കളിക്കുന്ന ആദിവാസികളുടെ ജീവിതമാണ്. വെറും 76പേർ മാത്രം താമസിക്കുന്ന സ്ഥലമാണ് ദണ്ഡകാരണ്യ
എന്ന വന മേഖല, ഇലക്ഷൻ എന്താണെന്നോ വോട്ട് എന്താണെന്നോ സ്ഥാനാർത്ഥികൾ ആരാണെന്നോ അവർക്ക്
അറിയില്ല. മാവോയിസ്റ്റുകളുടെ കൈയിൽ നിന്നോ ഗവൺമെന്റിന്റെ കൈയിൽ നിന്നോ അവർ സ്വാതന്ത്രരാക്കുന്നില്ല.
ഇലക്ഷൻ വെറും ഒരു പ്രഹസനമായി മാത്രം മാറുന്നു. നാം അഭിമാനത്തോടെ നോക്കി കാണുന്ന നമ്മുടെ തിരഞ്ഞെടുപ്പ്
സംവിധാനത്തെ ചിത്രം വളരെ ഗൗരവത്തോടെ തന്നെ ചോദ്യം ചെയുന്നു.
ഒരു ആക്ഷേപ ഹാസ്യ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം, രാഷ്ടിയം മുതൽ കുട്ടികളുടെ വിവാഹം, സ്ത്രീധനം, കൈക്കൂലി,
അഴിമതി, ക്ലാസ് വിഭജനം, ഇംഗ്ലീഷ്, ഹിന്ദി ആധിപത്യം, സാംസ്കാരിക ഏകീകരണം എന്നിങ്ങനെ നിരവധി വിഷയങ്ങൾ
ചർച്ച ചെയുന്നു. നിരവധി വിഷയങ്ങളെ വളരെ രസകരമായി കൈകാര്യം ചെയുന്ന ചിത്രം പ്രേക്ഷകരിലേക്ക് നിരവധി
വിഷയങ്ങളെ പറ്റി ആശയവിനിമയം നടത്തുന്നു. നർമ്മത്തിലൂടെ ചിത്രം പ്രേക്ഷരെ ചിന്തിപ്പിക്കുകയും ചെയുന്നു എന്നതാണ് ഈ
ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഈ വർഷത്തെ ഓസ്കാർ എൻട്രിയിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള ചിത്രത്തിനുള്ള പട്ടികയിൽ ഇന്ത്യയിൽ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് ന്യൂട്ടൻ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, Hindi, Iffk2018 Tagged: Shan VS

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]