എം-സോണ്‍ റിലീസ് – 178
ഭാഷ | ഹിന്ദി |
സംവിധാനം | Navdeep Singh |
പരിഭാഷ | എബി ജോസ് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ, |
ഡല്‍ഹിയുടെ ഉപഗ്രഹ നഗരം എന്നറിയപ്പെടുന്ന ഗുഡ്ഗാവില്‍ നിന്ന് ഹരിയാനയിലെ ഗ്രാമജീവിതത്തിലേക്കൊരു യാത്രയും അതിനിടയില്‍ സംഭവിക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങളാണ് ചിത്രം. ഭരണകൂടത്തിന്റെ തലപ്പത്തുപോലും യാഥാര്‍ഥ്യങ്ങളുടെ കാഴ്ചകളെ കാണാന്‍ വിസമ്മതിക്കുന്ന സങ്കുചിതരുള്ള സമൂഹത്തിലേക്കാണ് ‘എന്‍.എച്ച് 10’ ഇറങ്ങിയത്. സാദാ ഹിന്ദി സിനിമയുടെ ജനപ്രിയ ചുറ്റുവട്ടങ്ങളെ വിട്ടൊഴിഞ്ഞ്, കണ്ണഞ്ചിപ്പിക്കുന്ന നിറവും ഭ്രമിപ്പിക്കുന്ന കാഴ്ചകളുമൊക്കെ മാറ്റിവച്ച് ഇന്ത്യയെന്ന ദുരൂഹതകളുടെ ഉള്ളിലേയ്ക്കുള്ള സംഭ്രമിപ്പിക്കുന്ന യാത്രയാണ് എന്‍.എച്ച് 10. അനുരാഗ് കാശ്യപിന്റെ സിനിമകളില്‍ കാണുന്നപോലെ പച്ചമനുഷ്യരും വയലന്‍സും എന്‍.എച്ചില്‍ നിറഞ്ഞുനില്‍ക്കുന്നു. കാശ്യപ് സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളുമാണ്. . ഈ സൂക്ഷ്മമായ കോണ്‍ട്രാസ്റ്റ് കൊണ്ടു എന്‍.എച്ച് 10 പറയാന്‍ ശ്രമിക്കുന്നത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലകൊള്ളുന്ന ജാതിയവ്യവസ്ഥയും അത് തെറ്റിച്ചാല്‍ സ്വന്തം മക്കളാണെങ്കില്‍ പോലും അവരെ കൊല്ലാന്‍ മടിയില്ലാത്ത രക്ഷിതാക്കളുടെ ‘അഭിമാനക്കൊല’ എന്ന ദുരാചാരത്തെക്കുറിച്ചാണ്. ജാതിയുടെ, ഗോത്രത്തിന്‍റെ പേരിലുള്ള ഈ മനുഷ്യവിരുദ്ധതയെക്കുറിച്ച് രക്തം ഉറഞ്ഞുപോകുന്ന ദൃശ്യങ്ങള്‍ കൊണ്ട് എന്‍.എച്ച് 10 കാഴ്ചക്കാരനെ ആഴ്ന്ന ബോധത്തില്‍ ചൂഴ്ന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്; ഇന്ത്യന്‍ഗ്രാമങ്ങളെ അടക്കിഭരിക്കുന്ന മനുഷ്യവിരുദ്ധമായ വംശീയബോധത്തെപ്പറ്റി നഗരവാസികളായ, പരിഷ്‌കൃതരായ ജീവിതത്തെ ആഘോഷമാക്കി കാണുന്നവരുടെ കാഴ്ചപ്പാടില്‍നിന്നു കൊണ്ടാണ് ചിത്രം കഥ പറയുന്നത്.