No Smoking
നോ സ്മോക്കിംങ് (2007)

എംസോൺ റിലീസ് – 890

Download

1070 Downloads

IMDb

7.3/10

Movie

N/A

കെ ഒരു ചെയിൻ സ്മോക്കർ ആണ്, തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം ഒരു പുനരധിവാസ കേന്ദ്രത്തിൽ പുകവലി നിർത്തുന്നതിനു വേണ്ടി ചെല്ലുന്നു. പുകവലിക്കുന്നതിനു വലിയ വില കൊടുക്കേണ്ടി വരും എന്ന് പറയുന്നത് പോലെ പുകവലി നിർത്തുന്നതിനും അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നു. വളരെ വ്യത്യസ്തമായ മേക്കിങ് ആണ് ചിത്രത്തിന്റെ. അനുരാഗ് കശ്യപിന്റെ ഒരു മികച്ച പരീക്ഷണം. ഒരു പരീക്ഷണചിത്രം എന്ന നിലയിൽ നോ സ്‌മോക്കിങ് ഇന്ത്യയിൽ ഒത്തിരി വിമർശനങ്ങളെ നേരിട്ടു, എന്നാൽ പുറം രാജ്യങ്ങളിൽ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ യുക്തിക്ക് വിട്ടു നൽകുന്ന രീതിയിൽ ആണ് ചിത്രം അവസാനിക്കുനത്.
കടപ്പാട് : Vinay Vincent