OMG 2
ഓ എം ജി 2 (2023)

എംസോൺ റിലീസ് – 3322

ഭാഷ: ഹിന്ദി
സംവിധാനം: Amit Rai
പരിഭാഷ: സജിൻ.എം.എസ്
ജോണർ: കോമഡി, ഡ്രാമ

പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2.

കാന്തി ശരൺ മുദ്ഗൽ ഒരു ശിവ ഭക്തനാണ്. ഒരിക്കൽ അയാളുടെ മകൻ സ്കൂളിൽ വച്ച് ചെയ്ത ഒരു പ്രവർത്തി വയറൽ ആവുകയും ആകെ നാണക്കേടാവുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് മനസ്സിലാക്കാനാവാത്ത അവസ്ഥയിലായിരുന്നു അയാളുടെ മകൻ. തന്റെ മകന് പറ്റിയ തെറ്റിന് താൻ അടക്കമുള്ള സമൂഹം ഉത്തരവാദിയാണെന്ന് തിരിച്ചറിയുന്ന അയാൾ തന്റെ മകന് നീതി ലഭിക്കാനായി പോരാടാൻ തീരുമാനിക്കുന്നു.

സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യം വളരെ വ്യക്തമായി തുറന്ന് ചർച്ച ചെയ്യുന്നുണ്ട് സിനിമയിൽ. Sexual abuse, Good touch, bad touch, sexually transmitted diseases, അതുപോലെ ‘consent’ന്റെ പ്രാധാന്യം എല്ലാം എന്തുകൊണ്ട് ടീനേജിൽ തന്നെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ചിത്രം വരച്ചുകാട്ടുന്നുണ്ട്.