എം-സോണ്‍ റിലീസ് – 2652

ഭാഷ | ഹിന്ദി |
സംവിധാനം | R. Balki |
പരിഭാഷ | പ്രശാന്ത് ശ്രീമംഗലം |
ജോണർ | കോമഡി, ഡ്രാമ |
‘ആരോ’ (അമിതാഭ് ബച്ചൻ) ബുദ്ധിമാനും മിടുക്കനുമായ 13 വയസുള്ള ആൺകുട്ടിയാണ്, വളരെവേഗം പ്രായമേറുന്ന വളരെ അപൂർവമായ ജനിതക വൈകല്യമുള്ള കുട്ടിയാണ് ‘ആരോ’.
13 വയസ്സ് പ്രായമുള്ളെങ്കിലും, ശാരീരികമായി ‘ആരോ’യ്ക്ക് അഞ്ച് മടങ്ങ് വളർച്ചയുണ്ട്. ആരോഗ്യനില വകവയ്ക്കാത്ത ‘ആരോ’ വളരെ സന്തുഷ്ടനായ ആൺകുട്ടിയാണ്. ഗൈനക്കോളജിസ്റ്റായ അമ്മ വിദ്യ (വിദ്യാ ബാലൻ) യ്ക്കൊപ്പമാണ് അവൻ താമസിക്കുന്നത്.
അമോൽ ആർതെ (അഭിഷേക് ബച്ചൻ) ചെറുപ്പക്കാരനും പുരോഗമനവാദിയുമാണ്. ‘രാഷ്ട്രീയം’ ഒരു മോശം വാക്കല്ലെന്ന് ലോകത്തിന് മുൻപിൽ തെളിയിക്കാൻ ദൗത്യമേറ്റെടുത്ത മനുഷ്യനാണ് ആർതെ. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ‘ആരോ’യും പണ്ടെന്നോ ഇഴയകന്നുപോയ ഹൃദയബന്ധത്തിന്റെയും കഥയാണ് പാ.
ആർ ബൽകിയുടെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനുമാണ് വേഷമിട്ടിരിക്കുന്നത്.
2010 ലെ ഏറ്റവും മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം മേക്കപ്പിന് അടക്കം നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.