Padmaavat
പദ്മാവത് (2018)

എംസോൺ റിലീസ് – 729

Download

7210 Downloads

IMDb

7.1/10

Movie

N/A

സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് മേവാറിലെ രത്തൻ സിങ്ങിന്റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും അതേത്തുടർന്നുണ്ടാകുന്ന യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിങ്ങും രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു.

2017 ഡിസംബർ 1-ന് പദ്മാവതി എന്ന പേരിൽ പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില വിവാദങ്ങളെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് അനുവദിച്ചത്. ‘പദ്മാവതി’ എന്ന പേര് ‘പദ്മാവത്‘ എന്നാക്കി മാറ്റുന്നതുൾപ്പെടെ അഞ്ചു നിർദ്ദേശങ്ങളും ബോർഡ് മുന്നോട്ടുവച്ചിരുന്നു. ചിത്രീകരണം തുടങ്ങിയ നാൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പദ്മാവത്. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായത്തെ ചൊടിപ്പിച്ചതാണ് വിവാദങ്ങൾക്കു വഴിതെളിച്ചത്. ഖിൽജിക്കു മുമ്പിൽ കീഴടങ്ങാതെ ജൗഹർ അനുഷ്ഠിച്ചുകൊണ്ട് ജീവത്യാഗം ചെയ്ത പദ്മാവതിയെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായി രാജസ്ഥാനിലെ രജപുത് കർണി സേന പോലുള്ള സംഘടനകൾ രംഗത്തെത്തി. ചിത്രീകരണം തടസ്സപ്പെടുത്തുകയും സംവിധായകനെ ആക്രമിക്കുകയും ചെയ്ത പ്രതിഷേധക്കാർ ചിത്രത്തിലെ നായിക ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർക്കു നേരെ വധഭീഷണി മുഴക്കി. ചിത്രം പ്രദർശനത്തിനെത്തുന്നത് തടയുമെന്നും പ്രഖ്യാപിച്ചു. ഇവർ പറയുന്നതു പോലെയുള്ള രംഗങ്ങൾ ചിത്രത്തിലില്ല എന്നാണ് സംവിധായകൻ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞത്.