Panchayat Season 1
പഞ്ചായത്ത് സീസൺ 1 (2020)

എംസോൺ റിലീസ് – 1696

ഭാഷ: ഹിന്ദി
നിർമ്മാണം: Amazon Prime Video
പരിഭാഷ: അർജുൻ ശിവദാസ്
ജോണർ: കോമഡി, ഡ്രാമ
Download

19955 Downloads

IMDb

9/10

ആമസോൺ പ്രൈം ഈ 2020ൽ പുറത്തിറക്കിയ കോമഡി ഡ്രാമ ജേണറിൽ പെട്ട സീരീസാണ് പഞ്ചായത്ത്‌.
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് ആയ അഭിഷേക് ത്രിപാഠിയ്ക്ക് ഉത്തർപ്രദേശിലെ ഫുലേറ എന്ന ഗ്രാമത്തിലെ പഞ്ചായത്ത്‌ സെക്രട്ടറിയായി ജോലി ലഭിക്കുന്നു. മനസ്സില്ലാമനസ്സോടെ ആ ജോലിയിൽ പ്രവേശിച്ച ശേഷം  അവിടുത്തെ ഗ്രാമീണർക്കും  ഗ്രാമീണ ജീവിതശൈലിയ്ക്കും ഇടയിൽ നട്ടംതിരിയുന്ന അഭിഷേക് എത്രയും വേഗം അവിടെ നിന്ന് പുറത്തുകടക്കുകയെന്ന ഏക ലക്ഷ്യത്തിനായി കോമൺ അഡ്മിഷൻ ടെസ്റ്റിന്(CAT) പോലും തയ്യാറെടുക്കുന്നു. പിന്നീട് എന്ത് സംഭവിക്കും എന്നുള്ളതാണ് സീരീസ് പറയുന്നത്. ആ ഗ്രാമത്തിൽ ഉള്ളവർ പറയുന്നത് പോലെ അഭിഷേകിന് ഗ്രാമവുമായി പ്രണയത്തിലാകാൻ കഴിയുമോ ഇല്ലയോ എന്നുള്ളത്  നിങ്ങൾ കണ്ട് തന്നെ മനസ്സിലാക്കുക.