Panchayat Season 2
പഞ്ചായത്ത് സീസൺ 2 (2022)

എംസോൺ റിലീസ് – 3131

ഭാഷ: ഹിന്ദി
സംവിധാനം: Deepak Kumar Mishra
പരിഭാഷ: സജിൻ.എം.എസ്
ജോണർ: കോമഡി, ഡ്രാമ
Download

13292 Downloads

IMDb

9/10

2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് പഞ്ചായത്ത്. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് ശേഷം ആദ്യ സീസൺ അവസാനിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു ഫുലേരയിലേക്ക് ഒന്നുകൂടെ പോവാൻ.

2022-ൽ റിലീസ് ചെയ്ത സീസൺ 2 വിന്റെ കഥ തുടങ്ങുന്നത് ആദ്യ സീസണിൽ കഥ എവിടെ അവസാനിച്ചോ അതിന്റെ ഏതാനും മാസങ്ങൾക്ക് ശേഷമാണ്. ഫുലേരയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്ന അഭിഷേക് ഇപ്പോൾ ഫുലേരയുമായി ഇണങ്ങി തുടങ്ങിയിരിക്കുന്നു. ഒപ്പം ഒരിക്കൽ പരാജയപ്പെട്ട CAT എക്‌സാമിന് വീണ്ടും തയ്യാറെടുക്കുന്ന അഭിഷേക് നേരിടുന്ന പ്രശ്നങ്ങളും, ഗ്രാമത്തിലെ നിഷ്കളങ്കരായ നാട്ടുകാരുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളുമെല്ലാം കോർത്തിണക്കിയ സീരീസ്, ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന മികച്ചൊരു 2-ആം സീസൺ തന്നെയാണ്.