എം-സോണ്‍ റിലീസ് – 2419
ഭാഷ | ഹിന്ദി |
സംവിധാനം | Prakash Jha |
പരിഭാഷ | സുദേവ് പുത്തൻചിറ |
ജോണർ | ഡ്രാമ |
വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിലെ, പ്രത്യേകിച്ച് ബീഹാർ, യു പി പോലുള്ള സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസമെന്നത് പാവപ്പെട്ട കുട്ടികൾക്ക് ഇപ്പോഴും എത്രത്തോളം അപ്രാപ്യമാണെന്നുള്ളത് പ്രകാശ് ജാ ‘പരീക്ഷ’യിലൂടെ വരച്ചു കാട്ടുന്നുണ്ട്.ബീഹാറിലെ നക്സൽ കേന്ദ്രങ്ങളായ ഗ്രാമങ്ങളിലെ പാവപ്പെട്ട കുട്ടികളെ IIT-JEE പരീക്ഷകളിൽ പരിശീലനം നൽകിയിരുന്ന ഐപിഎസ് ഓഫീസർ അഭയാനന്ദിന്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
2019 ൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ നടന്ന അമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം കാലിക പ്രാധാന്യമുള്ള വിഷയം ഉൾക്കൊള്ളുന്നതുകൊണ്ടു തന്നെ ഒരു പാട് പ്രശംസകൾക്ക് പാത്രമായിട്ടുണ്ട്.2020 ജൂണിൽ ഈ ചിത്രം ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ പ്രദർശനത്തിനായി നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ മാറ്റി വയ്ക്കപ്പെട്ടു.