Pari
പരി (2018)

എംസോൺ റിലീസ് – 1851

Download

6176 Downloads

IMDb

6.6/10

Movie

N/A

പ്രോസിത് റോയ് സംവിധാനം ചെയ്ത് 2018ൽ റിലീസ് ആയ പരി, പതിവ് ബോളിവുഡ് ചേരുവകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമാണ്. അനുഷ്‌ക ശർമ്മ നിർമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിനുള്ളിൽ മാത്രം നിർത്തി പ്രേക്ഷകരെ പേടിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഭീതിജനകമായ അന്തരീക്ഷവും വൈകാരിക മുഹൂർത്തങ്ങളും നിറച്ച് വളരെ ത്രില്ലിംഗ് ആയ അനുഭവം നൽകുന്നു. 
ഒരു പെണ്ണുകാണലിനു ശേഷം കുടുംബസമേതമുള്ള മടക്കത്തിനിടയിൽ അർണബിന്റെ കാറിടിച്ച് അജ്ഞാതയായ ഒരു സ്ത്രീ മരിക്കുന്നു. അവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പൊലീസുകാരോടൊപ്പം അവരുടെ താമസ സ്ഥലത്തെത്തുമ്പോൾ മൃഗങ്ങളെ പോലെ ചങ്ങലയിലിട്ടിരിക്കുന്ന അവരുടെ മകളെ കണ്ടെത്തുന്നു. അബലയും നിസഹായയുമായ അവളെ കൊല്ലാനായി ഒരുകൂട്ടം ആളുകൾ പിന്തുടരുമ്പോൾ താത്കാലികമായെങ്കിലും അവളെ സംരക്ഷിക്കാൻ തീരുമാനിക്കുന്ന  അർണബ് അവൾ യഥാർത്ഥത്തിൽ ആരാണെന്ന് അറിഞ്ഞിരുന്നില്ല.
മുസ്ലീം പശ്ചാത്തലത്തിൽ പറയുന്ന ഹൊറർ സിനിമകൾ ഇന്ത്യൻ സിനിമകളിൽ വിരളമാണ്. കഴിവതും ജംപ് സ്‌കെയറുകൾ ഒഴിവാക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. അനുഷ്‌ക ശർമയുടെ ഏറ്റവും മികച്ച പ്രകടനവും ഇതിൽ തന്നെയാണ്