എംസോൺ റിലീസ് – 3166
ഭാഷ | ഹിന്ദി |
സംവിധാനം | Siddharth Anand |
പരിഭാഷ | സജിൻ.എം.എസ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് “പഠാൻ“. യുണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ വാർ (2019) സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദ് തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്.
നാല് വർഷത്തിനുശേഷം ഷാറൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം 1000 കോടി രൂപയോളം കളക്ട് ചെയ്ത് ബോളിവുഡ്ഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ഇന്ത്യക്കൊരു തിരിച്ചടി നൽകാൻ ജനറൽ ഖാദിർ തീരുമാനിക്കുന്നു. അതിനായി ഔട്ട്ഫിറ്റ് എക്സ് എന്നൊരു പ്രൈവറ്റ് ഭീകരസംഘടന നടത്തുന്ന മുൻ RAW ഏജന്റ് കൂടിയായിരുന്ന ജിമ്മിനെ ജോലി ഏൽപ്പിക്കുന്നു. ജിമ്മിന്റെ ലക്ഷ്യം ഇന്ത്യൻ പ്രസിഡന്റ് ആണെന്നറിഞ്ഞ പഠാൻ പ്രസിഡന്റിന്റെ സംരക്ഷണത്തിനായി ദുബായിലെത്തുന്നു. പ്രസിഡന്റിന് പകരം അവർ തട്ടികൊണ്ടുപോയത് രണ്ട് ഇന്ത്യൻ ശാസ്ത്രജ്ഞരെയാണ്.
എന്തിനാണ് ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ട് പോയത്? എന്തായിരുന്നു ജിമ്മിന്റെ യഥാർത്ഥ ലക്ഷ്യം?