Phobia
ഫോബിയ (2016)

എംസോൺ റിലീസ് – 1988

Download

2854 Downloads

IMDb

6.8/10

Movie

N/A

ഭയം! എല്ലാവർക്കും പൊതുവായുള്ള ഒരു വികാരമാണത്. സർവ സാധാരണമായത് മുതൽ വിചിത്രമായ ഭയങ്ങൾ വരെയുണ്ട്. ചിലർ ചില ജീവികളെ ഭയക്കുമ്പോൾ മറ്റു ചിലർക്ക് അമാനുഷികമായ പലതിനെയുമാണ് ഭയം. ഉയരത്തെ ഭയക്കുന്നവർ, കുടുസുമുറികളെ ഭയക്കുന്നവർ, ചില നിറങ്ങളെ ഭയക്കുന്നവർ അങ്ങനെ പലതരത്തിലുള്ള ആളുകൾ നമുക്കു ചുറ്റുമുണ്ട്.
പുറത്തിറങ്ങിയാൽ തനിക്കെന്തോ അപകടം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ഒരു പെൺകുട്ടിയ്ക്ക് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായാലോ? എന്തുചെയ്യും അവൾ? എവിടെ പോകും? 
രാധിക ആപ്‌തേ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പവൻ കൃപലാനിയുടെ സംവിധാനത്തിൽ 2016ൽ ഇറങ്ങിയ ഈ സൈക്കോളോജിക്കൽ ത്രില്ലർ ഇത്തരത്തിൽ അകപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. പശ്ചാത്തല സംഗീതവും കാമറയും എടുത്തു പറയേണ്ടതാണ്. കൂടെ രാധികാ ആപ്‌തെയുടെ സ്വാഭാവിക അഭിനയം കൂടിയാകുമ്പോൾ ആ ഒരു അവസ്ഥയുടെ ഭീകരത പൂർണമായും നമുക്ക് അനുഭവപ്പെടുന്നുണ്ട്.