PK
പികെ (2014)

എംസോൺ റിലീസ് – 139

ഭാഷ: ഹിന്ദി
സംവിധാനം: Rajkumar Hirani
പരിഭാഷ: എബി ജോസ്
ജോണർ: കോമഡി, ഡ്രാമ, ഫാന്റസി
Download

5680 Downloads

IMDb

8.1/10

Movie

N/A

2014 ഡിസംബറിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷേപ ഹാസ്യ ചലച്ചിത്രമാണ് പീ.കെ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര എന്നിവർ ചേർന്നാണ്. രാജ്കുമാർ ഹിരാനിയും അഭിജിത്ത് ജോഷിയും ചേർന്നാണ് ഇതിന്റെ തിരക്കഥാ രചന നിർവ്വഹിച്ചിരിക്കു്നത്. അമീർ ഖാനും അനുഷ്ക ശർമ്മയുമാണ് പി.കെ.യിലെ നായക നായികാ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സുഷാന്ത് സിങ്ങ് രജപുത്, ബൊമ്മാൻ ഇറാനി, സൗരഭ് ശുക്ല, സഞ്ജയ് ദത്ത് മുതലായ പ്രമുഖ ഹിന്ദി അഭിനേതാക്കൾ പി.കെ.യിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലെത്തി ചേരുന്ന ഒരു അന്യഗ്രഹ ജീവിയുടെ (അമീർ ഖാൻ) കഥയാണ് പി.കെ.പറയുന്നത്. ഈ അന്യഗ്രഹ ജീവി ടി.വി. റിപ്പോർട്ടറായ ജഗ്ഗു (അനുഷ്ക ശർമ്മ) യുമായി പരിചയത്തിൽ ആവുന്നതും ഇവിടെ നില നിൽക്കുന്ന ജാതി മത രീതികളെ ചോദ്യം ചെയ്യുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

പി.കെ.ഡിസംബർ 19, 2014 നാണ് പുറത്തിറങ്ങിയത്. ഏറ്റവും വേഗത്തിൽ പ്രചാരം നേടുന്ന ഇന്ത്യൻ ചലച്ചിത്രം എന്ന പദവി നേടി. ലോകത്തിലെ 65-ാമത്തെ ഏറ്റവും വേഗത്തിൽ പ്രചാരം നേടുന്ന ചലച്ചിത്രമാണ് പി.കെ. വൻ പ്രദർശന വിജയം നേടിയ ചിത്രം നാലു ദിവസം കൊണ്ട് നൂറ് കോടിയിലധികം രൂപ കളക്റ്റ് ചെയ്തിരുന്നു.