എം-സോണ്‍ റിലീസ് – 181
ഭാഷ | ഹിന്ദി |
സംവിധാനം | Vikas Bahl |
പരിഭാഷ | ഷഹൻഷ സി |
ജോണർ | കോമഡി, ഡ്രാമ |
കല്യാണ തലേന്ന് വിവാഹത്തിൽ നിന്ന് വരൻ പിന്മാറുകയും,
വിവാഹ ശേഷം പോകാൻ ഇരുന്ന ഹണിമൂൺ ട്രിപ്പ് ക്യാൻസൽ ചെയ്യാതെ വധു ഒറ്റക്ക് ആംസ്റ്റർഡാം (France) എന്ന വലിയ പട്ടണത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്യുമ്പോൾ, കഥക്ക് പുതിയ ഒരു ഭാവം കൈവരുന്നു.
ഒരു സാധാരണ ഇന്ത്യൻ വനിത ഒറ്റക്ക് ഒരു വിദേശ രാജ്യത്ത് താമസിക്കുന്നതും, അവളുടെ നിഷ്കളങ്കതയും വളരെ രസകരമായി നർമ്മത്തിൽചാലിച്ച് വികാസ് ഭാൾ പ്രേക്ഷകർക്ക് വിളമ്പുന്നു.
നർമ്മത്തിൽ കഥ പറഞ്ഞ് നമ്മളെ രസിപ്പിച്ച് എൻഡ് കാർഡ് കാണിച്ച് മടങ്ങുകയല്ല ഡയറക്ടർ. പകരം വൈകാരീകമായി നമ്മെ വളരെ അധികം ചിന്തിപ്പിക്കുകയും. സ്ത്രീകളുടെ അവകാശങ്ങളെയും, അവർ നേരിടുന്ന വിവേചനവും ചൂഷണവും മറ്റാരും പറഞ്ഞിടില്ലാത്ത രീതിയിൽ രസകരമായ സിറ്റുവേഷനിലൂടെ വികാസ് പറഞ്ഞു തരുന്നു.,
ക്വീൻ ഒരു റാണിയുടെ മാത്രം കഥയല്ല. കുറേ സൗഹൃദങ്ങളുടെ കഥയാണ്. ഭാഷയും, വേഷവും, സംസ്കാരവും, നിറവും ഒന്നും ഇല്ലാത്ത കുറേ സൗഹൃദങ്ങളുടെ കഥ ഓവർ ആക്‌റ്റിങ്ങും, ഓവർ സെറ്റിമെന്റും ഇല്ലാത്ത റിയാലിറ്റിയോട് നീതി പുലർത്തുന്ന, വെള്ളം ചേർക്കാത്ത പാൽ പോലെ സ്വാദേറിയ ഒരു സിനിമയാണ് ക്വീൻ. ഏതൊരാൾക്കും കണ്ട് ആസ്വദിക്കാവുന്ന ഒരു എന്റെർറ്റൈനെർ