Raanjhanaa
രാഞ്ചണാ (2013)

എംസോൺ റിലീസ് – 2478

ഭാഷ: ഹിന്ദി
സംവിധാനം: Aanand L. Rai
പരിഭാഷ: അജേഷ് കണ്ണൂർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

9126 Downloads

IMDb

7.6/10

Movie

N/A

ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് രാഞ്ചണാ. ധനുഷ് നായകനാവുന്ന ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ സോനം കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയത്തിലേക്ക് വളരുന്ന സൗഹൃദവും, ജാതീയ ചിന്തകൾ അവരുടെ പ്രണയത്തിൽ ഏൽപ്പിക്കുന്ന മുറിവുകളുമാണ് ചിത്രത്തിൽ. ധനുഷിന്റെ പ്രകടനം, 2014ലെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തു. അംബികപതി എന്ന പേരിൽ തമിഴിലും ഈ ചിത്രം റിലീസ് ചെയ്തിട്ടുണ്ടായിരുന്നു.