Ragini MMS 2
രാഗിണി എംഎംഎസ് 2 (2014)

എംസോൺ റിലീസ് – 2392

ഭാഷ: ഹിന്ദി
സംവിധാനം: Bhushan Patel
പരിഭാഷ: അജിത്ത് വേലായുധൻ
ജോണർ: ഹൊറർ
Download

7633 Downloads

IMDb

3.8/10

Movie

N/A

2014 ൽ റിലീസ് ചെയ്ത ബോളിവുഡ് ഇറോട്ടിക്ക് ഹൊറർ സിനിമയാണ് രാഗിണി എം എം എസ് 2. പേര് സൂചിപ്പിക്കുന്ന പോലെ രാഗിണി എം എം എസ് എന്ന പേരിൽ 2011 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയുടെ തുടർച്ചയാണ്
ഈ സിനിമ.

സാഹിൽ പ്രേമും, പോൺ വിഡിയോകളിലൂടെ ലോകമെമ്പാടും ഉള്ള പുരുഷൻമാരുടെ സിരകളിൽ തീ പടർത്തിയ സെക്‌സ് രാജ്ഞി സണ്ണി ലിയോണുമാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഭൂഷൻ പട്ടേൽ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.സെൻസർ ബോർഡിന്റെ A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ആ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു.

ഒരു ഹൊറർ ഇറോട്ടിക്ക് സിനിമ ഷൂട്ടിങ്ങിന് എത്തുന്ന ഒരു കൂട്ടം സിനിമ പ്രവർത്തകർ തങ്ങൾ എത്തിയ സ്ഥലം പ്രേത ബാധ ഉള്ള ഒരിടമാണെന്ന് അറിഞ്ഞിരുന്നില്ല. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ തന്നെ ആ പ്രേതം നായികയുടെ ശരീരത്തിൽ കയറി കൂടിയിരുന്നു തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ മുഖ്യ ഇതിവൃത്തം. വെറും ഒന്നര മണിക്കൂർ മാത്രമാണ് ഈ സിനിമയുടെ ദൈർഘ്യം.