Rakhta Charitra 2
രക്ത് ചരിത്ര 2 (2010)
എംസോൺ റിലീസ് – 1388
ഭാഷ: | ഹിന്ദി |
സംവിധാനം: | Ram Gopal Varma |
പരിഭാഷ: | സംഗീത് സാനി, ശരത് മേനോൻ |
ജോണർ: | ആക്ഷൻ, ബയോപിക്ക്, ക്രൈം |
രക്തചരിത്രയുടെ അവസാന രംഗത്ത് നിന്നാണ് രക്തചരിത്ര 2 ആരംഭിക്കുന്നത്. ഒന്നാം അദ്ധ്യായത്തിൽ പ്രതാപ് രവിയുടെ കുടുംബ പശ്ചാത്തലവും പ്രതികാരവും ആയിരുന്നെങ്കിൽ പണവും പദവിയും നേടുമ്പോൾ മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റം എന്താണെന്ന് രണ്ടാം അദ്ധ്യായം വിശദമാക്കുന്നു. സമൂഹത്തിലെ അനീതിയുടെ രക്തചരിത്രം തിരുത്തിയെഴുതാൻ ഇറങ്ങി പുറപ്പെടുന്നയാൾ കാലക്രമേണ അതേ രക്തചരിത്രത്തിന്റെ ഭാഗമാകുന്നതെങ്ങനെയാണ് എന്ന് രാം ഗോപാൽ വർമ്മ കാണിച്ചു തരുന്നു. സാഹചര്യങ്ങളാണു മനുഷ്യനെ ദേവനും അസുരനുമാക്കുന്നത് എന്നൊരു പിൻ കുറിപ്പും സംവിധായകൻ ചേർത്തിട്ടുണ്ട്.
ബുക്കാ റെഡ്ഡിയെ വക വരുത്തിയ പ്രതാപ് രവിയെ കൊല്ലാൻ സൂര്യ ഭാനു റെഡ്ഡി നടത്തുന്ന സാഹസങ്ങളാണു രക്തചരിത്ര 2. വിവേക് ഒബ്രോയിയോടൊപ്പം തത്തുല്യ വേഷത്തിൽ സൂര്യ, മാസ്മരിക പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രിയാ മണി, ശത്രുഘ്നൻ സിൻഹ, രാധിക ആപ്തേ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അത്യന്തം വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും സമന്വയം ചേർത്ത മികച്ച ഒരു പൊളിട്ടിക്കൽ ത്രില്ലറാണ് രക്തചരിത്ര 2.